ഐ പി എൽ ; മുംബൈ ഇന്ത്യൻസ് - കിങ്‌സ് ഇലവൻ പഞ്ചാബ് മത്സരം അൽപസമയത്തിനകം ; മുംബൈ ബാറ്റിംഗ് തിരഞ്ഞടുത്തു

By online desk .18 10 2020

imran-azhar

 


ദുബായ്: ഐ പി എൽ സീസണിൽ ഇന്നത്തെ രണ്ടാം മത്സരത്തിൽ മുംബൈ ഇന്ത്യൻസ് - കിങ്‌സ് ഇലവൻ പഞ്ചാബും ഏറ്റുമുട്ടും . ടോസ് നേടിയ മുംബൈ ബാറ്റിംഗ് തിരഞ്ഞടുത്തു. ഇരു ടീമുകളും മാറ്റാനാഗലോന്നും ഇല്ലാതെയാണ് കളിക്കളത്തിലിറങ്ങുന്നത്. മത്സരം ഇരുടീമുകൾക്കും ഏറെ നിർണായകവുമാണ്. പോയിന്റ് പട്ടികയിൽ മുംബൈ ഇന്ത്യൻസ് രണ്ടാം സ്ഥാനത്ത് നിൽക്കുമ്പോൾ കിങ്‌സ് ഇലവൻ പഞ്ചാബ് അവസാന സ്ഥാനത്താണുള്ളത്. ഇരുടീമുകളും ഒമ്പത് മത്സരങ്ങൾ വീതം കളിച്ചു. അതിൽ പഞ്ചാബിന് രണ്ടു വിജയം മാത്രമാണ് നേടാൻ കഴിഞ്ഞത്. മുംബൈ ആവട്ടെ ആറ് മത്സരങ്ങളില്‍ ജയിച്ചു. ഇരുടീമുകളും അബുദാബിയില്‍ ഏറ്റുമുട്ടിയപ്പോള്‍ മുംബൈ 48 റണ്‍സിന് ജയിച്ചിരുന്നു.

OTHER SECTIONS