ഡിവില്ലേഴ്സിന്റെ വെടിക്കെട്ട് പ്രകടനം ; റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് വിജയം

By online desk .17 10 2020

imran-azhar

 

ദുബായ്: ഐ പി എൽ ഇന്ന് നടന്ന ആദ്യ മത്സരത്തിൽ ഡിവില്ലേഴ്സിന്റെ വെടിക്കെട്ട് പ്രകടനത്തിന്റെ പിൻബലത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് വിജയം. ഏഴുവിക്കറ്റിനാണ് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ വിജയം കൈവരിച്ചിരിക്കുന്നത്. രാജസ്ഥാൻ റോയൽ ഉയർത്തിയ 178 റൺസ് വിജയലക്ഷ്യം രണ്ടു പന്തുകൾ ബാക്കി നിൽക്കെ മൂന്നു വിക്കറ്റ് നഷ്ടത്തിൽ ബാംഗ്ലൂർ മറികടക്കുകയായിരുന്നു.നാലാമനായി ഇറങ്ങിയ ഡിവില്ലേഴ്സിന്റെ മിന്നും പ്രകടനമാണ് റോയൽ ചലഞ്ചേഴ്‌സിനെ വിജയത്തിലേക്കെത്തിച്ചത് ]. വെറും 22 പന്തിലാണ് എബി ഡിവില്ലേഴ്‌സ് 55 റണ്‍സ് നേടിയത്. 19ആം ഓവറില്‍ ഡിവില്ലേഴ്‌സ് നേടിയ മൂന്ന് സിക്സുകളാണ് മത്സരത്തില്‍ നിര്‍ണായകമായത്.

OTHER SECTIONS