മാറ്റങ്ങളോടെ ചെന്നൈ ; ടോസ് നേടിയ ചെന്നൈ ബാറ്റിംഗ് തെരഞ്ഞെടുത്തു

By online desk .17 10 2020

imran-azhar

 

ഷാര്‍ജ: ഐ പി എല്ലിൽ ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തിൽ ഡൽഹി ക്യാപ്പിറ്റൽസിനെതിരെ ടോസ് നേടിയ ചെന്നൈ സൂപ്പർ കിങ്‌സ് ബാറ്റിംഗ് തിരഞ്ഞെടുത്തു. ചെന്നൈ ടീമിൽ പിയൂഷ് ചൗളക്ക് പകരം കേദാർ ജവാദ് തിരിച്ചെത്തി എന്നാൽ ഡൽഹി ഇലവൻസിൽ മാറ്റങ്ങളൊന്നുംതന്നെ ഇല്ല കഴിഞ്ഞ മത്സരത്തിനിടെ പരിക്കേറ്റ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ കളിക്കുന്നുണ്ട്. ഇന്നത്തെ മത്സരം ചെന്നൈ സൂപ്പർ കിങ്സിന് ഏറെ നിർണായകമാണ്. എട്ടു മത്സരങ്ങളില്‍ നിന്ന് മൂന്നു ജയം മാത്രമുള്ള ചെന്നൈ ആറാം സ്ഥാനത്താണ്.ഇരു ടീമുകളും തമ്മിൽ സീസണില്‍ ആദ്യം ഏറ്റുമുട്ടിയപ്പോള്‍ വിജയം ഡല്‍ഹിക്കായിരുന്നു. മികച്ച ഫോമിലുള്ള ഡല്‍ഹിയെ മറികടക്കാന്‍ ചെന്നൈക്ക് സാധിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

 

OTHER SECTIONS