ഐ പി എൽ ചെന്നൈ സൂപ്പർ കിങ്സിന് പതിഞ്ഞ തുടക്കം ;ചെന്നൈക്ക് ഇത് നിർണായക മത്സരം

By online desk .17 10 2020

imran-azhar

 

ഷാര്‍ജ: ഐ പി എല്ലിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ ചെന്നൈ സൂപ്പർ കിങ്സിന് പതിഞ്ഞ തുടക്കം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ചെന്നൈ ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഏഴ് ഓവറിൽ ഒന്നിന് 43 എന്ന നിലയിലാണ് . ഷെയർ വാട്സൺ 16 , ഫാഫ് ഡു പ്ലെസിസ് (26) എന്നിവരാണ് ക്രീസില്‍. സാം കറനാണ് (0) പുറത്തായ താരം. തുഷാര്‍ ദേഷ്പാണ്ഡെയ്ക്കാണ് വിക്കറ്റ്. ആദ്യ ഓവറിന്റെ ഒന്നാം പന്തിൽ തന്നെ ചെന്നൈക്ക് കാരനെ നഷ്ടമായി . തുഷാറിന്റെ പന്തിൽ പുൾ ഷോട്ടിന് ശ്രമിക്കുന്നതിനിടെ തേര്‍ഡ്മാനില്‍ ആന്റിച്ച് നോര്‍ജെയ്ക്ക് ക്യാച്ച് നല്‍കുകയായിരുന്നു.


ചെന്നൈ ടീമിൽ പിയൂഷ് ചൗളക്ക് പകരം കേദാർ ജവാദ് തിരിച്ചെത്തി. ഇന്നത്തെ മത്സരം ചെന്നൈ സൂപ്പർ കിങ്സിന് ഏറെ നിർണായകമാണ്. എട്ടു മത്സരങ്ങളില്‍ നിന്ന് മൂന്നു ജയം മാത്രമുള്ള ചെന്നൈ ആറാം സ്ഥാനത്താണ്.ഇരു ടീമുകളും തമ്മിൽ സീസണില്‍ ആദ്യം ഏറ്റുമുട്ടിയപ്പോള്‍ വിജയം ഡല്‍ഹിക്കായിരുന്നു. മികച്ച ഫോമിലുള്ള ഡല്‍ഹിയെ മറികടക്കാന്‍ ചെന്നൈക്ക് സാധിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്

OTHER SECTIONS