ഐ പി എൽ ചെന്നൈക്കെതിരെ ഡൽഹിക്ക് 5 വിക്കറ്റ് വിജയം; പോയിന്റ് പട്ടികയിൽ ഒന്നാമതായി ഡൽഹി

By online desk .17 10 2020

imran-azhar

 


അബുദാബി: ഐ പി എൽ പതിമൂന്നാം സീസണിലെ 34 ആം മത്സരത്തിൽ ചെന്നൈക്കെതിരെ ഡൽഹിക്ക് 5 വികറ്റ് വിജയം. ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ ചെന്നൈ നിശ്ചിത ഓവറിൽ നാലുവിക്കെറ്റ് നഷ്ടത്തിൽ 179 റൺസ് നേടി. അത് പിന്തുടർന്ന് കളിക്കിറങ്ങിയ ഡൽഹി 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 185 റൺസ് നേടിയാണ് വിജയിച്ചത്. 

 

ഡൽഹിക്ക് വേണ്ടി ശിഖർ ധവാൻ മാസ്മരിക പ്രകടനം കാഴ്ചവെച്ചതോടെ ചെന്നൈ സൂപ്പർ കിങ്‌സ് തലകുനിച്ചു മടങ്ങേണ്ടി വന്നു. ഐ പി എൽ പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്താൻ ഈ വിജയം അനിവാര്യമായിരുന്നു ചെന്നൈ ശിഖരിന്റേയും അക്‌സർ പട്ടേലിന്റെയും പോരാട്ടവീര്യത്തിനുമുൻപിൽ മുട്ടുമടക്കേണ്ടി വന്നു.

 

ചെന്നൈ ഉയര്‍ത്തിയ 180 റണ്‍സ് വിജയലക്ഷ്യം ഡല്‍ഹി ശീഖര്‍ ധവാന്‍റെ ആദ്യ ഐപിഎല്‍ സെഞ്ചുറിയുടെ കരുത്തില്‍ ഡല്‍ഹി 19.5 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു . ഇന്നത്തെ മത്സരത്തിന്റെ ജയത്തോടെ ഐ പി എൽ പോയിന്റ് പട്ടികയിൽ ഡൽഹി വീണ്ടും ഒന്നാം സ്ഥാനത്തെത്തി അതേസമയം ചെന്നൈ ആറാം സ്ഥാനത്തു തന്നെ തുടരുന്നു.

 

 

അവസാന ഓവറിൽ ഡൽഹിക്ക് 17 റൺസായിരുന്നു ജയിക്കാൻ ആവശ്യമായി വന്നത്. ശിഖർ ധവാന് ആദ്യ ഐ പി എൽ സെഞ്ച്വറിക്ക് ഒരു റൺസും . ജയത്തിലേക്കായി ആവശ്യമുള്ളത് ആറുപന്തിൽ പതിനാറു റൺസ് രണ്ടാം പന്തില്‍ ധവാന്‍ സിംഗിളെടുത്ത് സെഞ്ചുറി പൂര്‍ത്തിയാക്കി. രണ്ടാം പന്തിലും മൂന്നാം പന്തിലും ജഡേജയെ ലോങ് ഓണിനും ലോങ്ഓഫിനും മുകളിലൂടെ സിക്സ് പരത്തി അക്‌സർ വിജയ ലക്ഷ്യം മൂന്നു പന്തിൽ മൂന്നാക്കി ചുരുക്കി. നാലാം പന്തിൽ രണ്ടു റൺസ് അഞ്ചാം പന്തിൽ ഗ്രൗണ്ടിനു പുറത്തേക്ക് സിക്സ് പായിച്ചു അക്സർ ഡൽഹിയെ ആധികാരികമായി വിജയിപ്പിച്ചു.

OTHER SECTIONS