അപൂർവ്വ റെക്കോർഡ് നേട്ടങ്ങളോടെ ഡൽഹി ക്യാപിറ്റൽസ് താരം കാഗിസോ റബാദ

By online desk .17 10 2020

imran-azhar

 


ഷാര്‍ജ: ഈ ഐ പി എൽ സീസണിലെ ഏറ്റവും മൂല്യമേറിയ താരങ്ങളിൽ മുൻനിരയിലാണ് ഡൽഹി ക്യാപിറ്റൽസ് താരം കാഗിസോ റബാദ. ഇതുവരെ ഒൻപത് മത്സരങ്ങളിൽ നിന്ന് 19 വിക്കറ്റ് വീഴ്ത്തിയ ഇദ്ദേഹം പർപ്പിൾ ക്യാപ് ഇതുവരെ ആർക്കും തന്നെ വിട്ടുകൊടുത്തിട്ടില്ല.

 

ഐ പി എല്ലിൽ അതിവേഗം 50 വിക്കറ്റ് തികക്കുന്ന ബൗളർ എന്ന നേട്ടമാണ് റബാദ സ്വന്തമാക്കിയത്. ഐ പി എൽ 27 മത്സരങ്ങളിൽ നിന്നാണ് ഇദ്ദേഹം 50 വിക്കറ്റ് തികച്ചിരിക്കുന്നത്. 32 മത്സരങ്ങളിൽ നിന്നും 50 വിക്കറ്റ് തികച്ച സുനിൽ നരെനെയാണ് എടേയ്ഹ്മ് ഇന്ന് ബഹുദൂരം പിന്നിലാക്കിയത്.

 

കൂടാതെ ഏറ്റവും കുറച്ചു പന്തുകളിൽ 50 വിക്കറ്റ് തെകക്കുന്ന റെക്കോർഡുംഇദ്ദേഹത്തിനാണ്.ദക്ഷിണാഫ്രിക്കൻ ടീമിൽ തന്റെ നായകനായ ഹാഫ് ഡുപ്ലെസിയുടെ വിക്കറ്റ് വീഴ്ത്തിയാണ് റബാദ 50 വിക്കറ്റ് തികച്ചത്. ഇന്നും ഒരു വിക്കറ്റെടുത്തതോടെ ഐപിഎല്ലില്‍ തുടര്‍ച്ചയായി 23 മത്സരങ്ങളില്‍ ഒരു വിക്കറ്റെങ്കിലും വീഴ്ത്തുന്ന ബൗളറെന്ന അപൂര്‍വ റെക്കോര്‍ഡും റബാദക്ക് സ്വന്തമായി.

 

OTHER SECTIONS