ഐ പി എൽ ; കൊൽക്കത്ത നൈറ്റ് റൈഡേഴ്സും കിങ്‌സ് ഇലവൻ പഞ്ചാബും ഇന്ന് ഏറ്റുമുട്ടും ; ടോസ് നേടിയ പഞ്ചാബ് ബൗളിംഗ് തിരഞ്ഞെടുത്തു

By online desk .26 10 2020

imran-azhar

 

ഷാര്‍ജ: ഐ പി എൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും കിങ്‌സ് ഇലവൻ പഞ്ചാബും ഇന്ന് ഏറ്റുമുട്ടും . ടോസ് നേടിയ പഞ്ചാബ് ബൗളിംഗ് തിരഞ്ഞെടുത്തു. കഴിഞ്ഞ മത്സരത്തിൽ നിന്നും മാറ്റങ്ങളൊന്നും തന്നെ ഇല്ലാതെയാണ് ഇരു ടീമുകളും ഏറ്റുമുട്ടുന്നത്. നിലവിലെ പോയിന്റ് പട്ടികയിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് നാലാമതും കിങ്‌സ് ഇലവൻ പഞ്ചാബ് അഞ്ചാമതുമാണ്. ഇന്നത്തെ മത്സരവും ഏറെ നിർണായകമാണ്. ഇന്ന് ജയിക്കുകയാണെങ്കിൽ പഞ്ചാബിന് കൊൽക്കത്തയെ മറികടന്ന് ആദ്യ നാലിൽ ഇടം പിടിക്കാം. അതോടെ പ്ലേ ഓഫ് പോരാട്ടം കൂടുതൽ കനക്കും. നിലവിൽ മുംബൈ ഇന്ത്യൻസ് , ഡൽഹി ക്യാപിറ്റൽസ് , റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ എന്നിവർക്ക് 14 പോയിന്റ് വീതമാണുള്ളത്. മൂന്നു ടീമുകളും 11 മത്സരങ്ങൾ വീതം പൂർത്തിയാക്കുകയും ചെയ്തു, നാലാം സ്ഥാനത്തുള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ഇത്രയും മത്സരങ്ങളില്‍ 12 പോയിന്റാണുള്ളത്. പഞ്ചാബിന് പത്തും.

OTHER SECTIONS