ഐ പി എൽ ; ജയം തുടർന്ന് പഞ്ചാബ് ; കൊൽക്കത്തക്കെതിരെ പഞ്ചാബിന് എട്ടുവിക്കറ്റ് വിജയം

By online desk .26 10 2020

imran-azhar

 

ഷാര്‍ജ: ഐ പി എൽ ജയം തുടർന്ന് പഞ്ചാബ്കൊൽക്കത്തക്കെതിരെ പഞ്ചാബിന് എട്ടുവിക്കറ്റ് വിജയം. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ഉയർത്തിയ 149 എന്ന വിജയലക്ഷ്യം പഞ്ചാബ് അനായാസം മറികടക്കുകയായിരുന്നു. ക്യാപ്റ്റൻ കെ എൽ രാഹുലിന് വിക്കറ്റ് നഷ്ടമായെങ്കിലും ക്രിസ് ഗെയ്‌ലും മൻദീപ് സിങ്ങും ചേർന്ന് പഞ്ചാബിനെ വിജയത്തിലേക്ക് നയിച്ചു.

 

മത്സരത്തിൽ ക്രിസ് ഗെയ്ലും മന്‍ദീപ് സിങ്ങിനും അര്‍ധ സെഞ്ചുറി നേടി. കൊൽക്കത്ത ഉയർത്തിയ 150 റൺസ് വിജയലക്ഷ്യം 18.5 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ പഞ്ചാബ് നേടി. തുടർച്ചയായ അഞ്ചാം വിജയത്തോടെ പഞ്ചാബ് പ്ലേ ഓഫ് സാധ്യത കൂടുതൽ സജീവമാക്കി , ഇന്നത്തെ മത്സരം അവസാനിക്കുമ്പോൾ പഞ്ചാബ് പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്തേക്ക് ഉയർന്നു.

 

ശുഭ്മാന്‍ ഗില്ലിന്‍റെ(57) അര്‍ദ്ധസെഞ്ച്വറിയാണ് കൊല്‍ക്കത്തയ്ക്ക് കരുത്തായത്. നായകന്‍ ഇയന്‍ മോര്‍ഗന്‍ 40 റണ്‍സെടുത്തു. ഇരുവരും ചേര്‍ന്ന് നാലാം വിക്കറ്റില്‍ 81 റണ്‍സ് കൂട്ടിച്ചേര്‍ത്തതാണ് കൊല്‍ക്കത്തയെ മാന്യമായ സ്കോറില്‍ എത്തിച്ചത്. കിങ്സ് ഇലവന്‍ പഞ്ചാബിനുവേണ്ടി മൊഹമ്മദ് ഷമി മൂന്നു വിക്കറ്റ് വീഴ്ത്തി. ക്രിസ് ജോര്‍ദാന്‍, രവി ബിഷ്നോയി എന്നിവരും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

OTHER SECTIONS