മുംബൈ ഇന്ത്യൻസിനെതിരെ കിങ്‌സ് ഇലവൻ പഞ്ചാബിന് 177 റൺസ് വിജയലക്ഷ്യം

By online desk .18 10 2020

imran-azhar

 

ദുബായ്: മുംബൈ ഇന്ത്യൻസിനെതിരെ കിങ്‌സ് ഇലവൻ പഞ്ചാബിന് 177 റൺസ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ് ആരംഭിച്ച മുംബൈ നിശ്ചിത ഓവറിൽ ആറു വിക്കറ്റിനാണ് 176 റൺസ് നേടിയത്. മുംബൈ ഇന്ത്യൻസിനെ കാത്തുരക്ഷിച്ചത് പൊള്ളാര്‍ഡ്- കോള്‍ട്ടര്‍ നൈല്‍ സഖ്യത്തിന്റെ വെടിക്കെട്ട് പ്രകടനമാണ്

 

ഡി കോക്കും ക്രുണാല്‍ പാണ്ഡ്യയും മാത്രമാണ് ടോപ്പ് ഓഡറിൽ തിളങ്ങിയതെങ്കിലും കൈറണ്‍ പൊള്ളാര്‍ഡും നഥാന്‍ കോള്‍ട്ടര്‍-നൈലും അവസരത്തിനൊത്തുയര്‍ന്നപ്പോള്‍ വലിയ സ്കോറിലേക്ക് മുംബൈ നീങ്ങി .ഡി കോക്ക് 53 റണ്‍സ് നേടി പുറത്തായപ്പോള്‍ ക്രുണാല്‍ പാണ്ഡ്യ 34 റണ്‍സ് നേടി. ഇന്നിംഗ്സിന്റെ അവസാനത്തോടെ പൊള്ളാര്‍ഡും നഥാന്‍ കോള്‍ട്ടര്‍-നൈലും ചേര്‍ന്ന് നേടിയ അതിവേഗ കൂട്ടുകെട്ടാണ് മുംബൈയെ മികച്ച സ്കോറിലേക്ക് എത്തിച്ചത്.


ക്രിസ് ജോര്‍ദ്ദന്‍ എറിഞ്ഞ അവസാന ഓവറില്‍ രണ്ട് സിക്സും ഒരു പോറും അടക്കം 20 റണ്‍സാണ് പൊള്ളാര്‍ഡ് നേടിയത്. 21 പന്തില്‍ നിന്ന് 57 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്. മുംബൈ അവസാന മൂന്നോവറില്‍ നിന്ന് 54 റണ്‍സാണ് ഇന്ന് നേടിയത്. പൊള്ളാര്‍ഡ് 12 പന്തില്‍ 24 റണ്‍സും കോള്‍ട്ടര്‍-നൈല്‍ 12 പന്തില്‍ നിന്ന് 24 റണ്‍സും നേടി.

OTHER SECTIONS