ഐ പി എൽ ; മുംബൈ ഇന്ത്യൻസിനെതിരെ മികച്ച പോരാട്ടവുമായി കിങ്സ് ഇലവൻ പഞ്ചാബ്

By online desk .18 10 2020

imran-azhar

 


ദുബായ്:ഐ പി എല്ലിൽ മുംബൈ ഇന്ത്യൻസിനെതിരെ മികച്ച പോരാട്ടവുമായി കിങ്സ് ഇലവൻ പഞ്ചാബ്. 177 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പഞ്ചാബിന് നല്ല തുടക്കം തന്നെയാണ് ലഭിച്ചിരിക്കുന്നത്. പവർ പ്ലേയിൽ പഞ്ചാബ് ഏഴ് ഓവറിൽ ഒരുവിക്കറ്റ് നഷ്ടത്തിൽ 62 റൺസ് എടുത്തു. 10 പന്തിൽ 11 റൺസ് നേടിയ മായങ്ക് അഗർവാളിനെ പഞ്ചാബിന് നഷ്ടമായി.19 പന്തിൽ 34 റൺസുമായി ടീം ക്യാപ്റ്റൻ കെ എൽ രാഹുലും 13 പന്തില്‍ 14 റണ്‍സുമായി ക്രിസ് ഗെയ്‌ലുമാണ് ക്രീസില്‍.

 

ബോൾട്ടിനെയും കോള്‍ട്ടര്‍നൈലിനെയും ക്രുനാല്‍ പാണ്ഡ്യെയയും നല്ല രീതിയിൽ തന്നെ നേരിട്ട മായങ്കും രാഹുലും പഞ്ചാബിന് നല്ലതുടക്കം തന്നെയാണ് സമ്മാനിച്ചത് . എന്നാൽ നാലാം ഓവറിൽ ജസ്പ്രീത് ബുമ്ര പന്തുമായെത്തിയതോടെ പഞ്ചാബിന് ചെറുതായൊന്നു പതറി. മൂന്നാം പന്തില്‍ മായങ്കിനെ ബൗള്‍ഡാക്കി ബുമ്ര പഞ്ചാബിന് ആദ്യ പ്രഹരമേല്‍പ്പിച്ചു.

 

 

OTHER SECTIONS