ഐ പി എൽ ; കിങ്‌സ് ഇലവൻ പഞ്ചാബിനെതിരെ മുംബൈ ഇന്ത്യൻസിന് ബാറ്റിംഗ് തകർച്ച

By online desk .18 10 2020

imran-azhar

 

ദുബായ്: ഐ പി എല്ലിൽ കിങ്‌സ് ഇലവൻ പഞ്ചാബിനെതിരെ മുംബൈ ഇന്ത്യൻസിന് ബാറ്റിംഗ് തകർച്ച. ആറ് ഓവർ പിന്നിടുമ്പോൾ മൂന്നു വിക്കറ്റിന് 43 റൺസെന്ന നിലയിലാണ് മുംബൈ ഇന്ത്യൻസ്. അവസാന വിവരങ്ങൾ ലഭിക്കുമ്പോൾ ക്വിന്‍റണ്‍ ഡികോക്കും(24) ക്രുനാല്‍ പാണ്ഡ്യയുമാണ്(1) ആണ് ക്രീസില്‍. മുംബൈ നായകൻ രോഹിത് ശർമയുടെ ബാറ്റിങ് തന്ത്രങ്ങൾ എല്ലാം തുടക്കത്തിൽ തന്നെ പാളി. എട്ടു പന്തിൽ ഒൻപതു റൺസ് എടുത്ത ഹിറ്റ്മാനെ മൂന്നാം ഓവറിൽ ഹർഷ് ദീപ് സിംഗ് ബൗൾഡാക്കി. . തൊട്ടടുത്ത ഓവറില്‍ സൂര്യകുമാറിനെ ഷമി മടക്കി. അക്കൗണ്ട് തുറക്കാതെയാണ് സൂര്യകുമാറിന്‍റെ മടക്കം.

 

ഇരു ടീമുകളും മാറ്റങ്ങളൊന്നും ഇല്ലാതെയാണ് കളിക്കളത്തിലിറങ്ങുന്നത്. മത്സരം ഇരുടീമുകൾക്കും ഏറെ നിർണായകവുമാണ്. പോയിന്റ് പട്ടികയിൽ മുംബൈ ഇന്ത്യൻസ് രണ്ടാം സ്ഥാനത്ത് നിൽക്കുമ്പോൾ കിങ്‌സ് ഇലവൻ പഞ്ചാബ് അവസാന സ്ഥാനത്താണുള്ളത്. ഇരുടീമുകളും ഒമ്പത് മത്സരങ്ങൾ വീതം കളിച്ചു. അതിൽ പഞ്ചാബിന് രണ്ടു വിജയം മാത്രമാണ് നേടാൻ കഴിഞ്ഞത്. മുംബൈ ആവട്ടെ ആറ് മത്സരങ്ങളില്‍ ജയിച്ചു. ഇരുടീമുകളും അബുദാബിയില്‍ ഏറ്റുമുട്ടിയപ്പോള്‍ മുംബൈ 48 റണ്‍സിന് ജയിച്ചിരുന്നു.

OTHER SECTIONS