രണ്ടു സൂപ്പർ ഓവറുകൾ ; ഒടുവിൽ പഞ്ചാബിന് സൂപ്പർ ജയം

By online desk .19 10 2020

imran-azhar

 

അബുദാബി : ഐ പി എല്ലിൽ മുംബൈ ഇന്ത്യൻസും കിങ്‌സ് ഇലവൻ പഞ്ചാബും തമ്മിൽ ഏറെ നാടകീയമായ ഒരു മത്സരം തന്നെയാണ് അരങ്ങേറിയത് . മുംബൈ ഇന്ത്യൻസിനെതിരെ മികച്ചപോരാട്ടമാണ് പഞ്ചാബ് നടത്തിയത്.

 

മുംബൈ ഇന്ത്യൻസിനെതിരെ 176 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ കിങ്സ് ഇലവന്‍ പഞ്ചാബ് 20 ഓവര്‍ പൂര്‍ത്തിയാക്കിയപ്പോള്‍ 176 റണ്‍സാണ് എടുത്തത്. അതോടെ മത്സരം സൂപ്പർ ഓവറിലേക്ക് നീങ്ങുകയായിരുന്നു. എന്നാൽ വീണ്ടും നാടകീയം ആദ്യ സൂപ്പർ ഓവർ അവസാനിച്ചപ്പോഴേക്കും ടീമുകളും അഞ്ചു റൺസ് വീതമെടുത്തു. വീണ്ടും രണ്ടാം സൂപ്പർ ഓവർ .

 

രണ്ടാം സൂപ്പർ ഓവറിൽ മുംബൈ 11 റൺസ് നേടി രണ്ടാം സൂപ്പര്‍ ഓവറിനൊടുവില്‍ മുംബൈക്കെതിരെ പഞ്ചാബ് തകര്‍പ്പന്‍ വിജയം നേടി. ട്രെന്‍റ് ബോള്‍ട്ടെറിഞ്ഞ ആദ്യ പന്ത് തന്നെ സിക്സിന് പറത്തി യൂണിവേഴ്സ് ബോസ് പഞ്ചാബിന്‍റെ ലക്ഷ്യം അനായാസമാക്കി. അടുത്ത പന്തില്‍ സിംഗിള്‍. മൂന്നാം പന്തില്‍ മായങ്ക് അഗര്‍വാള്‍ ബൗണ്ടറിയടിച്ച് സ്കോര്‍ തുല്യമാക്കി. നാലാം പന്തും ബൗണ്ടറി കടത്തി മായങ്ക് പഞ്ചാബിന്‍റെ അത്ഭുതജയം പൂര്‍ത്തിയാക്കി.

OTHER SECTIONS