ഐ പി എൽ ; മുംബൈ ഇന്ത്യൻസിനെ എട്ടു വിക്കറ്റിന് തകർത്തു രാജസ്ഥാൻ റോയൽസ്

By online desk .25 10 2020

imran-azhar

 

അബുദാബി: ഐ പി എൽ ഇന്ന് നടന്ന രണ്ടാം മത്സരത്തിൽ ‌ മുംബൈ ഇന്ത്യൻസിനെ എട്ടു വിക്കറ്റിന് തകർത്തു രാജസ്ഥാൻ റോയൽസ് . 196 റൺസ് വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാനു സഞ്ജു സാംസൺ -ബെൻ സ്റ്റോക്‌സ് കൂട്ടുകെട്ടാണ് മികച്ച വിജയം സമ്മാനിച്ചത് . 10 പന്തുകൾ ബാക്കി നിൽക്കെയാണ് രാജസ്ഥാൻ വിജയം കൈപ്പടിയിലൊതുക്കിയത്.

 

സെഞ്ച്വറി നേടിയ ബെൻ സ്റ്റോക്സ് 60 പന്തുക നേരിട്ട് മൂന്നു സിക്സും 14 ഫോറുമടക്കം 107 റൺസ് നേടി പുറത്താകാതെ നിന്നു. അർദ്ധ സെഞ്ച്വറി നേടിയ സഞ്ജു 27 പന്തിൽ നിന്ന്, മൂന്ന് സിക്‌സും നാലു ഫോറുമടക്കം 54 റണ്‍സുമായി സ്റ്റോക്ക്‌സിന് ഉറച്ച പിന്തുണ നല്‍കി.മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് അടിച്ചുകൂട്ടിയത് 152 റൺസാണ് .

 


രണ്ടാം ഓവറിൽ റോബിൻ ഉത്തപ്പയെയും (13) അഞ്ചാം ഓവറില്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിനെയും (11) നഷ്ട്ടമായ ശേഷമായിരുന്നു രാജസ്ഥാനുവേണ്ടി സഞ്ജു ബേൺസ്‌റ്റോക്ക്സ് കൂട്ടുകെട്ടിന്റെ മാസ്മരിക പ്രകടനം, നേരത്തെ ടോസ് നേടി ബാറ്റു ചെയ്ത മുംബൈ നിശ്ചിത ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 195 റൺസ് എടുത്തു . വെറും 21 പന്തില്‍ നിന്ന് ഏഴു സിക്സും രണ്ടു ഫോറുമടക്കം 60 റണ്‍സെടുത്ത ഹാര്‍ദിക് പാണ്ഡ്യയാണ് മുംബൈ സ്‌കോര്‍ 195-ല്‍ എത്തിച്ചത്.

OTHER SECTIONS