സൂപ്പർ ഓവറിൽ സൂപ്പർ വിജയവുമായി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്

By online desk .18 10 2020

imran-azhar

 


അബുദാബി: സൂപ്പർ ഓവർ വരെ ആവേശം നിറഞ്ഞുനിന്ന മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെ തകർത്ത് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് പ്ലേ ഓഫ് സാദ്ധ്യതകൾ സജീവമാക്കി. ഭീകര പന്തുകളുമായി കളം നിറഞ്ഞ ലോക്കി ഫെര്‍ഗൂസനാണ് കൊൽക്കത്തയ്ക്ക് ഈ വിജയം സമ്മാനിച്ചിരിക്കുന്നത്. സൂപ്പർ ഓവറിൽ ആദ്യം ബാറ്റ് ചെയ്‌ത സൺറൈസേഴ്‌സ് വെറും രണ്ടു റൺസ് മാത്രമാണ് നേടിയത്. കൊൽക്കത്ത ഇത് അനായാസം മറികടക്കുകയും ചെയ്തു.

നേരത്തെ മൂന്നു വിക്കറ്റ് എടുത്ത ഫെര്‍ഗൂസന്റെ പന്തുകൾക്കുമുന്നിൽ സൺറൈസേഴ്‌സ് ഹൈദരാബാദിന് പിടിച്ചു നിൽക്കാനായില്ല. മൂന്ന് റൺസ് വിജയലക്ഷ്യം പിന്തുടർന്ന കൊൽക്കത്ത അനായാസം അത് കരസ്ഥക്കുകയും ചെയ്തു.

ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 163 റൺസ് നേടി , എന്നാൽ മറുപടി ബാറ്റിങ്ങിനായി ഇറങ്ങിയ സൺറൈസേഴ്സും നിശ്ചിത ഓവറിൽ ഇതേ സ്കോർ തന്നെ നേടി. അതോടെ മത്സരം സൂപ്പർ ഓവറിലേക്ക് കടക്കുകയായിരുന്നു.

OTHER SECTIONS