ഐ പി എൽ ; പഞ്ചാബിനെതിരായ മത്സരത്തിൽ കൊൽക്കത്തയ്ക്ക് പൊരുതാവുന്ന സ്കോർ

By online desk .26 10 2020

imran-azhar

 

ഷാർജ : ഐ പി എൽ ഇന്ന് നടക്കുന്ന മത്സരത്തിൽ പഞ്ചാബിനെതിരായ മത്സരത്തിൽ കൊൽക്കത്തയ്ക്ക് പൊരുതാവുന്ന സ്കോർ 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് എടുത്തത്. 10 റൺസ് എടുക്കുന്നതിനിടെ മൂന്നു വിക്കറ്റ് നഷ്ട്ടപെട്ട കൊൽക്കത്തയെ വമ്പൻ തകർച്ചയിൽ നിന്നും കരകയറ്റിയത്‌ ശുഭ്മന്‍ ഗില്‍ - മോര്‍ഗന്‍ കൂട്ടുകെട്ടാണ്. ഇരുവരും ചേര്‍ന്ന് നാലാം വിക്കറ്റില്‍ വിലപ്പെട്ട 81 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്.

മോർഗൻ 25 പന്തിൽ നിന്ന് ൪൦ 40 റൺസ് നേടി രവി ബിഷ്‌ണോയിക്ക് വിക്കറ്റ് നൽകി മടങ്ങുകയായിരുന്നു. തുടർന്ന് മോർഗൻ പുറത്തായെങ്കിലും ശുഭ്മന്‍ ഗില്‍ അർദ്ധ സെഞ്ച്വറി തികക്കുകയും ചെയ്തു  ശേഷം 45 പന്തിൽ നിന്നും 57 റൺസ് നേടിയശുഭ്മന്‍ ഗിൽ മുഹമ്മദ് ഷമിക്ക് വിക്കറ്റ് നല്‍കി മടങ്ങുകയായിരുന്നു. അവസാന ഓവറുകളില്‍ 13 പന്തില്‍ 24 റണ്‍സ് എടുത്ത ലോക്കി ഫെര്‍ഗൂസന്റെ ബാറ്റിങ്ങാണ് കിങ്‌സ് ഇലവന്‍ പഞ്ചാബ് സ്കോര്‍ 149ല്‍ എത്തിച്ചത്. ടീമിനുവേണ്ടി മുഹമ്മദ് ഷമി 3 വിക്കറ്റും ക്രിസ് ജോർദ്ദാനും രവി ബിഷ്‌ണോയിയും 2 വിക്കയുകൾ വീതവും വീഴ്ത്തി. 

OTHER SECTIONS