ഐ പി എൽ; പഞ്ചാബിനെതിരെ മുൻ നിര തകർത്തു കൊൽക്കത്ത

By online desk .26 10 2020

imran-azhar

 

ഷാര്‍ജ: ഐ പി എൽ കിംഗ്സ് ഇലവൻ പഞ്ചാബിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ മുൻനിര തകർന്നു. 10 റൺസിനിടെ മൂന്നു വിക്കറ്റ് നഷ്ട്ടമായ കൊൽക്കത്ത പവർപ്ലേ പൂർത്തിയായപ്പോൾ 54 -3 എന്ന സ്കോറിലാണ്. മൂന്ന് വിക്കറ്റുകൾ നഷ്ടമായി ടീം പ്രധിരോധത്തിലായെങ്കിലും ഓയിൻ മോർഗനും ശുഭ്‌മാന്‍ ഗില്ലും തകര്‍ത്തടിച്ച് മുന്നേറുകയാണ്. ടോസ് നേടിയ പഞ്ചാബ് നായകൻ കെ എൽ രാഹുൽ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മസ്കവെല്ലിന്റെ ആദ്യ ഓവറിലെ രണ്ടാം പന്തിൽ റാണ (0) ഷോർട്ഫൈൻ ലെഗില്‍ ഗെയ്‌ലിന്‍റെ കൈകളിലെത്തി. രണ്ടാം ഓവറിൽ ഷമി പന്തെടുത്തപ്പോൾ നാലാം പന്തിൽ രാഹുൽ ത്രിപാഠി (7) വിക്കറ്റിന് പിന്നിൽ രാഹുലിന്റെ കൈകളിൽ . അവസാന പന്തിൽ ദിനേശ് കാർത്തിക്കും (0) എഡ്‌ജായി രാഹുലിന്‍റെ കൈകളില്‍ വിശ്രമിച്ചു. ഇതോടെ ആദ്യ രണ്ട് ഓവറില്‍ 10-3 എന്ന സ്‌കോറിലായി കൊല്‍ക്കത്ത.

OTHER SECTIONS