ഐപിഎല്‍: വാട്സണ് പുതിയ പേരിട്ട് ധോണി,ഏറ്റെടുത്ത് ആരാധകർ

By Bindu PP .28 May, 2018

imran-azhar

 

 

 

ഇന്നലത്തെ താരം എംഎസ് ധോണിയായിരുന്നു.ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഫൈനലിൽ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ എട്ട് വിക്കറ്റിന് തകര്‍ത്താണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് മൂന്നാം കിരീടം നേടിയത്. കളിയില്‍ ഏറെ നിര്‍ണ്ണായകമായത് ഷെയ്ന്‍ വാട്സിന്‍റെ വെടിക്കെട്ട് ബാറ്റിംഗും. മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തില്‍ വച്ച്, ചെന്നൈ മൂന്നം കിരീടം സ്വന്തമാക്കിയപ്പോള്‍ അതിന് ചുക്കാന്‍ പിടിച്ച ഷെയ്ന്‍ വാട്സണെ ടീം നായകനായ എം എസ് ധോണി വിശേഷിപ്പിച്ചത് ഷെയ്ന്‍ 'ഷോക്കിംഗ്' വാട്സണ്‍ എന്നാണ്.

 

 

 

'ഷോക്കിംഗ് വാട്സണ്‍ ഷോക്കിംഗ് ഇന്നിംഗ്സ് ആണ് കളിച്ചതെ'ന്ന് ധോണി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. 57 പന്തില്‍ 117 റണ്‍സാണ് പുറത്താകാതെ ഷെയ്ന്‍ വാട്സണ്‍ നേടിയത്. 11 ഫോറും, 8 സിക്സും അടങ്ങുന്നതായിരുന്നു വാട്സന്റെ ഇന്നിംഗ്സ്. 205.26 ആയിരുന്നു വാട്സന്റെ സ്ട്രൈക്ക് റൈറ്റ്. ഇതോടെ ഐപിഎല്ലില്‍ 4 സെഞ്ച്വറികള്‍ നേടുന്ന താരമായി വാട്സണ്‍. ഐപിഎല്ലില്‍ രണ്ട് ടീമിന് വേണ്ടി കിരീടം നേടുന്ന താരവുമായി വാട്സണ്‍.

 

OTHER SECTIONS