ഐപിഎൽ: പ്ലേ ഓഫ് സമയക്രമവും വേദികളും പ്രഖ്യാപിച്ച് ബിസിസിഐ

By Web Desk.26 10 2020

imran-azhar

 

 

മുംബൈ: ഐപിഎൽ പതിമൂന്നാം സീസണിലെ പ്ലേ ഓഫ് മത്സരങ്ങൾക്കായുള്ള വേദികളും, സമയ ക്രമങ്ങളും ബിസിസിഐ പ്രഖ്യാപിച്ചു. നവംബര്‍ അഞ്ചാം തീയതി മുതലാണ് പ്ലേ ഓഫ് ഷെഡ്യൂൾ ആരംഭിക്കുക. ദുബായ് ആണ് ആദ്യ ക്വാളിഫയറിന് വേദിയാകുക. രണ്ടാം ക്വാളിഫയർ എട്ടാം തീയതി അബുദാബിയിൽ നടക്കും.

 

 

എലിമിനേറ്റർ മത്സരം അബുദാബിയിൽ 6നാണ് നടക്കുക. 10നാണ് ഫൈനൽ മത്സരം നടക്കുക. ദുബായ് ആണ് ഫൈനലിന് വേദിയാകുക. പ്ലേ ഓഫ് മത്സരങ്ങൾ യഥാക്രമം 7:30 മുതലാണ് ആരംഭിക്കുക.

 

 

 

 

OTHER SECTIONS