സുരേഷ് റെയ്നക്കെതിരേ കടുത്ത വിമർശനവുമായി ഫ്രാഞ്ചൈസി ഉടമ എൻ. ശ്രീനിവാസൻ

By Sooraj Surendran.31 08 2020

imran-azhar

 

 

ദുബായ്: ഇന്ത്യൻ പ്രീമിയർ ലീഗ് ആരംഭിക്കുന്നതിന് മുൻപ് തന്നെ ചെന്നൈ സൂപ്പർ കിങ്‌സ് താരം സുരേഷ് റെയ്‌ന തിരിച്ചു പോയ സംഭവത്തിൽ രൂക്ഷ വിമർശനവുമായി ഫ്രാഞ്ചൈസി ഉടമ എൻ. ശ്രീനിവാസൻ രംഗത്ത്. സൂപ്പർ കിങ്‌സുമായി വഴക്കിട്ടാണ് റെയ്‌ന നാട്ടിലേക്ക് മടങ്ങിയതെന്നാണ് ഇപ്പോൾ ഉയരുന്ന പ്രധാന ആരോപണം. നേരത്തെ അമ്മാവനടക്കമുള്ള കുടുംബാംഗങ്ങൾക്ക് അത്യാഹിതം സംഭവിച്ചതിനെ തുടർന്നാണ് റെയ്ന നാട്ടിലേക്ക് മടങ്ങിയതെന്നായിരുന്നു റിപ്പോർട്ടുകൾ. ഇഷ്ടമില്ലാത്തവർ കടിച്ചുതൂങ്ങി നിൽക്കാതെ തിരിച്ചുപോകണമെന്നാണ് എന്റെ ചിന്താഗതി. കാര്യങ്ങൾ ചെയ്യാൻ ഞാൻ ആരെയും നിർബന്ധിക്കാറില്ല. ധോനിയുമായി ഞാൻ സംസാരിച്ചിരുന്നു. കോവിഡ് ബാധിതരുടെ എണ്ണം കൂടിയാലും പേടിക്കാനില്ലെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. സൂം വഴി അദ്ദേഹം ടീം അംഗങ്ങളുമായി സംസാരിച്ചിരുന്നു.'' - ശ്രീനിവാസൻ വ്യക്തമാക്കി.

 

OTHER SECTIONS