ക്രിക്കറ്റ് മാമാങ്കത്തിന് ഇനി വെറും നാല് ദിനം മാത്രം

By Sooraj Surendran.18 09 2020

imran-azhar

 

 

ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരങ്ങൾ ആരംഭിക്കാൻ ഇനി വെറും നാല് ദിനങ്ങൾ മാത്രം. ഉദ്ഘടന മത്സരത്തിൽ മുംബൈ ഇന്ത്യൻസ് ചെന്നൈ സൂപ്പർ കിങ്സിനെ നേരിടും. കോവിഡിന്റെ പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണങ്ങളോടെയും, കരുതലോടെയുമാണ് മത്സരങ്ങൾ നടത്തുക. അതേസമയം സ്റ്റാർ പ്ലെയർ സുരേഷ് റെയ്‌നയുടെയും, ഹർഭജൻ സിംഗിന്റെയും അഭാവം ചെന്നൈ സൂപ്പർ കിങ്സിന് കനത്ത തിരിച്ചടിയാകും. നവംബർ പത്തിനാണ് ഫൈനൽ. ചെന്നൈ സൂപ്പർ കിങ്‌സ്, കിങ്‌സ് ഇലവൻ പഞ്ചാബ്, മുംബൈ ഇന്ത്യൻസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്, ഡൽഹി ഡെയർ ഡെവിൾസ്, റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ, രാജസ്ഥാൻ റോയൽസ്, സൺറൈസേഴ്‌സ് ഹൈദരബാദ് എന്നീ ടീമുകളാണ് ഐപിഎല്ലിൽ ഏറ്റുമുട്ടുന്നത്.

 

OTHER SECTIONS