റെയ്‌ന ചെന്നൈയിൽ, മാക്സ്‌വെലിനെ പഞ്ചാബിന് വേണ്ട! രാജസ്ഥാന്റെ അമരത്ത് സഞ്ജു

By സൂരജ് സുരേന്ദ്രൻ .20 01 2021

imran-azhar

 

 

മുംബൈ: ആശങ്കകൾക്ക് വിരാമം. ഇന്ത്യൻ വെറ്ററൻ താരം സുരേഷ് റെയ്‌ന ചെന്നൈ സൂപ്പർ കിങ്സിൽ തന്നെ തുടരും. കഴിഞ്ഞ സീസണിൽ റെയ്‌ന അപ്രതീക്ഷിതമായി വിട്ടുനിന്ന സാഹചര്യത്തിൽ താരം ചെന്നൈയിൽ തന്നെ തുടരുമോ എന്ന കാര്യത്തിൽ ആരാധകർ ആശങ്ക ഉയർത്തിയിരുന്നു. പിന്നാലെയാണ് പ്രഖ്യാപനം. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ മികച്ച ഫോമും റെയ്നയെ നിലനിർത്താൻ കാരണമായെന്ന് കരുതുന്നു. അതേസമയം വെറ്ററൻ സ്പിന്നർ ഹർഭജൻ സിങ്, പിയൂഷ് ചൗള, മുരളി വിജയ്, കേദാർ ജാദവ് തുടങ്ങിയവരെ ചെന്നൈ സൂപ്പർ കിങ്സ് ലേലത്തിനു മുന്നോടിയായി റിലീസ് ചെയ്തു.

 

റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ 12 താരങ്ങളെ നിലനിർത്തി. 10 പേരെയാണ് അവർ റിലീസ് ചെയ്തത്. വിരാട് കോലി, എബി ഡിവില്ലിയേഴ്സ്, യുസ്‌വേന്ദ്ര ചെഹൽ, ദേവ്ദത്ത് പടിക്കൽ, വാഷിങ്ടൻ സുന്ദർ, മുഹമ്മദ് സിറാജ്, നവ്ദീപ് സെയ്നി, ജോഷ്വ ഫിലിപ്പെ, ഷഹബാസ് അഹമ്മദ്, ആദം സാംപ, കെയ്ൻ റിച്ചാർഡ്സൻ, പവൻ ദേശ്പാണ്ഡെ എന്നിവരെ നിലനിർത്തിയപ്പോൾ ശിവം ദുബെ, ഇസൂരു ഉഡാന, ഗുർകീരത് മാൻ, പവൻ നേഗി എന്നിവരെയാണ് റിലീസ് ചെയ്തത്.

 

അതേസമയം ഡൽഹി ശിഖർ ധവാൻ, പൃഥ്വി ഷാ, അജിൻക്യ രഹാനെ, ഋഷഭ് പന്ത്, ശ്രേയസ് അയ്യർ, അക്സർ പട്ടേൽ, അമിത് മിശ്ര, ഇഷാന്ത് ശർമ, രവിചന്ദ്രൻ അശ്വിൻ, ലളിത് യാദവ്, ഹർഷൽ പട്ടേൽ, ആവേശ് ഖാൻ, പ്രവീൺ ദുബെ, കഗീസോ റബാദ, ആൻറിച് നോർട്യ, മാർക്കസ് സ്റ്റോയ്നിസ്, ഷിംറോൺ ഹെറ്റ്മെയർ, ക്രിസ് വോക്സ്, ഡാനിയൽ സാംസ് എന്നിവരെ നിലനിർത്തിയപ്പോൾ, മോഹിത് ശർമ, തുഷാർ ദേശ്പാണ്ഡെ, കീമോ പോൾ, സന്ദീപ് ലാമിച്ചനെ, അലക്സ് കാരി, ജെയ്സൻ റോയ് എന്നിവരെ റിലീസ് ചെയ്തു.

 

കിങ്‌സ് ഇലവൻ പഞ്ചാബ് ന്യൂസീലൻഡ് താരം ജിമ്മി നീഷം, അഫ്ഗാൻ സ്പിന്നർ മുജീബുർ റഹ്മാൻ, വെസ്റ്റിൻഡീസ് പേസർ ഷെൽഡൺ കോട്രൽ, ദക്ഷിണാഫ്രിക്കൻ താരം ഹാർദൂസ് വിൽജോയൻ തുടങ്ങിയവരെയും പഞ്ചാബ് റിലീസ് ചെയ്തു. ക്രിസ് ഗെയ്‍ലിനു പുറമെ വെസ്റ്റിൻഡീസ് താരം നിക്കോളാസ് പുരാൻ, ഇംഗ്ലിഷ് താരം ക്രിസ് ജോർദാൻ എന്നീ വിദേശ താരങ്ങളെ നിലനിർത്തിയപ്പോൾ കരുൺ നായർ, ജഗദീഷ സുചിത്, കൃഷ്ണപ്പ ഗൗതം, തജീന്ദർ സിങ് എന്നിവരെ റിലീസ് ചെയ്തു.

 

രോഹിത് ശർമ, ക്വിന്റൻ ഡികോക്ക്, സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ, ക്രിസ് ലിൻ, അൻമോൽപ്രീത് സിങ്, സൗരഭ് തിവാരി, ആദിത്യ താരെ, കീറൺ പൊള്ളാർഡ്, ഹാർദിക് പാണ്ഡ്യ, ക്രുനാൽ പാണ്ഡ്യ, അനുകൂൽ റോയ്, ജസ്പ്രീത് ബുമ്ര, ട്രെന്റ് ബോൾട്ട്, രാഹുൽ ചാഹർ, ജയന്ത് യാദവ്, ധവാൽ കുൽക്കർണി, മൊഹ്സിൻ ഖാൻ എന്നിവരെ മുംബൈ നിലനിർത്തിയപ്പോൾ ലസിത് മലിംഗ, മിച്ചൽ മക്‌ലീനാഘൻ, ജയിംസ് പാറ്റിൻസൻ, നഥാൻ കൂൾട്ടർനൈൽ, ഷെർഫെയ്ൻ റുഥർഫോർഡ്, പ്രിൻസ് ബൽവന്ത് റായ്, ദിഗ്‌വിജയ് ദേശ്മുഖ്
എന്നിവരെ റിലീസ് ചെയ്തു.

 

അതേസമയം രാജസ്ഥാൻ സ്റ്റീവ് സ്മിത്തിന് പകരം പുതിയ അമരക്കാരനെ നിയോഗിച്ചു. മലയാളി താരം സഞ്ജു സാംസണാണ് ടീമിനെ നയിക്കുക. സഞ്ജു സാംസൺ, മനൻ വോഹ്റ, ഡേവിഡ് മില്ലർ, ജോസ് ബട്‍ലർ, യശ്വസ്വി ജയ്സ്വാൾ, റോബിൻ ഉത്തപ്പ, അനൂജ് റാവത്ത്, ബെൻ സ്റ്റോക്സ്, രാഹുൽ തെവാത്തിയ, മഹിപാൽ ലോംറോർ, റയാൻ പരാഗ്, ജോഫ്ര ആർച്ചർ, ജയ്‌ദേവ് ഉനദ്കട്, കാർത്തിക് ത്യാഗി, ശ്രേയസ് ഗോപാൽ, മായങ്ക് മാർക്കണ്ഡെ, ആൻഡ്രൂ ടൈ എന്നിവരെയും നിലനിർത്തി. സ്റ്റീവ് സ്മിത്ത്, ഒഷെയ്ൻ തോമസ്, വരുൺ ആരോൺ, ടോം കറൻ എന്നിവരെയാണ് റിലീസ് ചെയ്തത്.

 

OTHER SECTIONS