ഐപിഎല്‍ മാമാങ്കത്തിന് വെള്ളിയാഴ്ച തുടക്കം; ഉദ്ഘാടന പോരാട്ടം മുംബൈയും ആര്‍സിബിയും; ആദ്യഘട്ടത്തില്‍ കാണികളില്ല

By Web Desk.08 04 2021

imran-azhar

 


ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2021 എഡിഷന്റെ ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നേരിടും.

 

വെള്ളിയാഴ്ച ചെന്നൈയിലാണ് ഉദ്ഘാടന മത്സരം നടക്കുക. ഫൈനല്‍ അഹമ്മദാബാദിലെ നരേന്ദ്ര മോദി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കും. മെയ് 30 നാണ് ഫൈനല്‍.

 

മത്സരങ്ങള്‍ക്ക് ആദ്യഘട്ടത്തില്‍ കാണികളെ അനുവദിക്കില്ല. രാജ്യത്തെ കോവിഡ് സാഹചര്യം പരിഗണിച്ചായിരിക്കും പിന്നീട് കാണികളെ അനുവദിക്കണമോയെന്ന് തീരുമാനിക്കുക.

 

ഗ്രൂപ്പ് ഘട്ടത്തില്‍ 56 മത്സരങ്ങളാണ് നടക്കുക. പിന്നീട് നോക്ക് ഔട്ട് മത്സരങ്ങളുമുണ്ടാവും.

 

ഡല്‍ഹി, അഹമ്മദാബാദ്, ബാംഗ്ലൂര്‍, ചെന്നൈ, കൊല്‍ക്കത്ത, മുംബൈ എന്നീ ഇന്ത്യയിലെ ആറ് നഗരങ്ങളിലായാണ് ഇത്തവണ ലീഗ് നടക്കുക. 11 ഡബിള്‍ ഹെഡ്ഡര്‍ മത്സരങ്ങള്‍ ലീഗിലുണ്ടാവും. വൈകിട്ടത്തെ മത്സരങ്ങള്‍ 3.30നും രാത്രിയിലെ മത്സരങ്ങള്‍ 7.30നും നടക്കും.

 

കഴിഞ്ഞ സീസണ്‍ ഐപിഎല്‍ യുഎഇയിലാണ് നടന്നത്. ഫൈനലില്‍ ഡല്‍ഹി കാപ്പിറ്റല്‍സിനെ തോല്‍പ്പിച്ച് മുംബൈ ഇന്ത്യന്‍സാണ് ജേതാക്കളായത്.

 

 

 

OTHER SECTIONS