റോയൽസിന് തകർപ്പൻ ജയം, സഞ്ജുവിന് 12 ലക്ഷം രൂപ പിഴ!

By സൂരജ് സുരേന്ദ്രന്‍.22 09 2021

imran-azhar

 

 

ദുബായ്: ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസണ് 12 ലക്ഷം രൂപ പിഴ ചുമത്തി. ചൊവ്വാഴ്ച പഞ്ചാബ് കിങ്സിനെതിരെ നടന്ന മത്സരത്തിലെ കുറഞ്ഞ ഓവർ നിരക്കിനെ തുടർന്നാണ് നടപടി.

 

അതേസമയം പഞ്ചാബ് കിങ്സിനെതിരെ അവിശ്വസനീയ ജയമാണ് റോയൽസ് സ്വന്തമാക്കിയത്.

 

അവസാന ഓവർ വരെ നീണ്ടുനിന്ന മത്സരം റോയൽസ് പേസർ കാർത്തിക് ത്യാഗിയുടെ തകർപ്പൻ ബൗളിംഗ് പ്രകടനത്തിലൂടെയാണ് ജയം സ്വന്തമാക്കിയത്.

 

കാർത്തിക് ത്യാഗി എറിഞ്ഞ അവസാന ഓവറിൽ ഒരു റൺ മാത്രമാണ് പിറന്നത്. രണ്ടു നിർണായക വിക്കറ്റുകൾ വീഴ്ത്തിയതിന് പുറമെ മൂന്നു ഡോട്ട് ബാളുകളും ത്യാഗി എറിഞ്ഞതോടെ വിജയം രാജസ്ഥാൻ സ്വന്തമാക്കുകയായിരുന്നു.

 

നേരത്തേ, മികച്ച തുടക്കത്തിലൂടെ കൂറ്റൻ സ്കോറിലേക്ക് കുതിക്കുകയായിരുന്ന രാജസ്ഥാനെ പഞ്ചാബിെൻറ ഇടങ്കയ്യൻ പേസർ അർശ്ദീപ് സിങ്ങാണ് അഞ്ചു വിക്കറ്റ് പ്രകടനത്തിലൂടെ 200നു താഴെ പിടിച്ചുനിർത്തിയത്.

 

OTHER SECTIONS