By Web Desk.13 05 2022
മുംബൈ: ചെന്നൈ സൂപ്പര്‍ കിങ്സിനെതിരായ ഐപിഎല്‍ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിന് അഞ്ച് വിക്കറ്റ് വിജയം. ചെന്നൈയെ 97 റണ്‍സിന് എറിഞ്ഞൊതുക്കിയ മുംബൈ, 14.5 ഓവറിലാണ് വിജയത്തിലെത്തിയത്. അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ മുംബൈ 103 റണ്‍സെടുത്തു. തോല്‍വിയോടെ ചെന്നൈ പ്ലേ ഓഫ് കാണാതെ പുറത്തായി.
ടോസ് നഷ്ടപ്പെട്ടു ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ 97 റണ്‍സിനു എല്ലാവരും പുറത്തായി. മൂന്നു വിക്കറ്റ് വീഴ്ത്തിയ ഡാനിയല്‍ സാംസ്, രണ്ടു വിക്കറ്റ് വീതം നേടിയ റിലെ മെറിഡിത്ത്, കുമാര്‍ കാര്‍ത്തികേയ എന്നിവരാണ് ചെന്നൈ ബാറ്റിങ് നിരയുടെ നട്ടെല്ല് ഒടിച്ചത്. ഐപിഎലിനെ ചരിത്രത്തില്‍ ചെന്നൈയുടെ ഏറ്റവും ചെറിയ രണ്ടാമത്തെ സ്കോറാണ് ഇത്.