ഐ പി എല്ലില്‍ പുതിയ റെക്കോഡുമായി കൊല്‍ക്കത്തയുടെ സുനില്‍ നരെയ്ന്‍

By Amritha AU.17 Apr, 2018

imran-azhar


കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ 100 വിക്കറ്റ് തികയ്ക്കുന്ന ആദ്യ വിദേശ സ്പിന്നറായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ വിന്‍ഡീസ് താരം സുനില്‍ നരെയ്ന്‍. ഈ നേട്ടം സ്വന്തമാക്കുന്ന പതിനൊന്നാമത് ബൗളറാണ് സുനില്‍. ഏദന്‍ ഗാര്‍ഡന്‍സില്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെതിരെ നടന്ന മത്സരത്തില്‍ ക്രിസ് മോറിസിന്റെ വിക്കറ്റ് വീഴ്ത്തിയതോടെയാണ് ഈ റെക്കോര്‍ഡ് നേട്ടത്തിന് സുനില്‍ നരെയ്ന്‍ അര്‍ഹനായത്.മൂന്നോവറില്‍ വെറും 18 റണ്‍സ് വഴങ്ങി നരെയ്ന്‍ 3 വിക്കറ്റാണ് വീഴ്ത്തിയത്.

86 മത്സരങ്ങളില്‍ നിന്നാണ് അദ്ദേഹം നൂറ് വിക്കറ്റ് വീഴ്ത്തിയത്. ഈ സീസണില്‍ നാല് മത്സരങ്ങളില്‍ നിന്ന് നരെയ്ന്‍ ഇത് വരെ ഏഴ് വിക്കറ്റുകളാണ് വീഴ്ത്തിയിട്ടുള്ളത്. 2012ല്‍ തന്റെ അരങ്ങേറ്റ ഐപിഎല്ലില്‍ നേടിയിട്ടുള്ള 5/19 ആണ് വിന്‍ഡീസ് താരത്തിന്റെ ലീഗിലെ മികച്ച പ്രകടനം.

ലസിത് മലിംഗ, അമിത് മിശ്ര, പീയൂഷ് ചൗള, ഹര്‍ഭജന്‍ സിംഗ്, ഡ്വെയിന്‍ ബ്രാവോ, ഭുവനേശ്വര്‍ കുമാര്‍, ആശിഷ് നെഹ്‌റ, വിനയ് കുമാര്‍, ആര്‍ അശ്വിന്‍, സഹീര്‍ ഖാന്‍ എന്നിവരാണ് നരെയ്‌നെ കൂടാതെ ഈ നേട്ടത്തിന് അര്‍ഹരായവര്‍.

 

OTHER SECTIONS