പ്രതീക്ഷ നിലനിര്‍ത്തി പഞ്ചാബ് കിങ്സ്; ആര്‍സിബിയെ തോല്‍പ്പിച്ചു

By Web Desk.13 05 2022

imran-azhar

 

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തി പഞ്ചാബ് കിങ്സ്. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ 54 റണ്‍സിന് തോല്‍പ്പിച്ചു.

 

ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് ജോണി ബെയര്‍സ്റ്റോവിന്റെയും(66) ലിയാം ലിവിങ്സ്റ്റണിന്റെയും(70) അര്‍ദ്ധസെഞ്ച്വറി കരുത്തില്‍ 209 റണ്‍സാണ് 20 ഓവറില്‍ അടിച്ചുകൂട്ടിയത്. ഒമ്പത് വിക്കറ്റുകള്‍ നഷ്ടപ്പെട്ടു. തുടര്‍ന്ന് മറുപടി ബാറ്റിങ് ആരംഭിച്ച ആര്‍സിബിക്ക് 20 ഓവറില്‍ 155 റണ്‍സേ കണ്ടെത്താനായുള്ളൂ.

 

മുന്‍ നായകനും ഓപ്പണറുമായ വിരാട് കോലി(20) ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചെങ്കിലും നിരാശപ്പെടുത്തി. ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്സ്വെല്ലിന്റേതായിരുന്നു ഉയര്‍ന്ന സ്‌കോര്‍(35). രജത്ത് പാട്ടിഡര്‍ മോശമാക്കിയില്ല(26). മറ്റ് ബാറ്റര്‍മാരെല്ലാം അമ്പേ പരാജയപ്പെട്ടു. ദക്ഷിണാഫ്രിക്കന്‍ ബോളര്‍ കാഗിസോ റബാഡയാണ് പഞ്ചാബിനായി മൂന്ന് വിക്കറ്റ് വീഴ്ത്തി മികച്ച സംഭാവന നല്‍കിയത്. രാഹുല്‍ ചഹറും റിഷി ധവാനും രണ്ട് പേരെ വിതം പുറത്താക്കിയപ്പോള്‍ ഹര്‍പ്രീത് ബ്രാറും അര്‍ഷദീപ് സിങ്ങും ഓരോ വിക്കറ്റ് നേടി.

 

നേരത്തെ ആര്‍സിബിക്കായി ഹര്‍ഷല്‍ പട്ടേല്‍ നാല് പഞ്ചാബ് വിക്കറ്റുകള്‍ വീഴ്ത്തി. രണ്ട് വിക്കറ്റ് വാനിന്‍ഡു ഹസരംഗ നേടിയപ്പോള്‍ മാക്സ്വെല്ലും ഷഹ്ബാസ് അഹമ്മദും ഓരോരുത്തരെ പുറത്താക്കി.

 

 

OTHER SECTIONS