രാജസ്ഥാനെതിരെ ഡല്‍ഹിക്ക് 8 വിക്കറ്റ് വിജയം

By Web Desk.11 05 2022

imran-azhar


മുംബൈ: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ 8 വിക്കറ്റ് വിജയം നേടി ഡല്‍ഹി ക്യാപിറ്റല്‍സ്. 18.1 ഓവറിലാണ് ഡല്‍ഹിയുടെ വിജയം. മിച്ചല്‍ മാര്‍ഷ് 89 റണ്‍സും ഡേവിഡ് വാര്‍ണര്‍ 52 റണ്‍സും നേടി ഡല്‍ഹിയെ വിജയത്തിലേക്കു നയിച്ചു.

 

പ്ലേ ഓഫ് സാധ്യതകള്‍ക്കായി ഇരു ടീമുകള്‍ക്കും വിജയം അനിവാര്യമായ മത്സരമായിരുന്നു. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ 160/6 എന്ന സ്‌കോര്‍ നേടിയ ശേഷം മികച്ച ബൗളിംഗ് തുടക്കമാണ് നേടിയത്.പത്തോവര്‍ പിന്നിട്ടപ്പോള്‍ ഡല്‍ഹി 74 റണ്‍സാണ് ഒരു വിക്കറ്റ് നഷ്ടത്തില്‍ നേടിയത്.

 

വാര്‍ണര്‍ നിലയുറപ്പിച്ച് കളിച്ചപ്പോള്‍ കൂടുതല്‍ അപകടകാരിയായത് മിച്ചല്‍ മാര്‍ഷ് ആയിരുന്നു. രണ്ടാം വിക്കറ്റില്‍ വാര്‍ണര്‍ മാര്‍ഷ് കൂട്ടുകെട്ട് നേടിയ 144 റണ്‍സാണ് രാജസ്ഥാന്റെ പ്ലേ ഓഫ് സ്വപ്നങ്ങള്‍ക്ക് തിരിച്ചടിയായി മാറിയത്.

 

മാര്‍ഷ് 89 റണ്‍സ് നേടി പുറത്തായെങ്കിലും താരം ഡല്‍ഹിയുടെ വിജയം ഉറപ്പാക്കിയ ശേഷം ആണ് മടങ്ങിയത്. ഡേവിഡ് വാര്‍ണര്‍ 52 റണ്‍സും ഋഷഭ് പന്ത് 13 റണ്‍സും നേടി ഡല്‍ഹിയെ 11 പന്ത് അവശേഷിക്കെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.

 

 

OTHER SECTIONS