ഐപിഎല്‍; കൊല്‍ക്കത്ത ആദ്യം ബാറ്റ് ചെയ്യും

By Abhirami Sajikumar.16 Apr, 2018

imran-azhar

 

കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിര്‍ കൊല്‍ക്കത്തയ്ക്കെതിരേ ഡല്‍ഹി ഡെയര്‍ഡെവിള്‍സ് ആദ്യം ബൗള്‍ ചെയ്യും. ടോസ് നേടിയ ഡല്‍ഹി ക്യാപ്റ്റന്‍ ‍ ബാറ്റിങ്ങിന് കൊൽക്കത്തയെ  ക്ഷണിക്കുകയായിരുന്നു. ഇരു ടീമുകളും ഓരോ മാറ്റങ്ങളുമായാണ് മത്സരത്തിനിറങ്ങുന്നത്. മിച്ചല്‍ ജോണ്‍സണ് പകരം ടോം കുറാന്‍ കൊല്‍ക്കത്തയില്‍ കളിക്കും.

ഡാന്‍ ക്രിസ്റ്റ്യനു പകരം ക്രിസ് മോറിസ് ഡെല്‍ഹി നിരയിലേക്ക് മടങ്ങിയെത്തി. ഇരു ടീമുകളും മൂന്ന് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോല്‍ ഓരോ ജയം വീതം സ്വന്തമാക്കി.