ഐപിഎല്‍: ഇന്ന് മുംബൈ- ബാംഗ്ലൂര്‍ പോരാട്ടം

By Abhirami Sajikumar.17 Apr, 2018

imran-azhar


മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരാണ് മുംബൈ ഇന്ത്യന്‍സിന്റെ എതിരാളി. മൂന്ന് കളിയും കൈവിട്ട നിലവിലെ ചാംപ്യന്മാര്‍ക്ക് ഇനിയൊരു തോല്‍വികൂടി താങ്ങാനാവില്ല. ഹോം ഗ്രൗണ്ടിന്‍റെ ആനുകൂല്യം ഉണ്ടെങ്കിലും ശുഭകരമല്ല മുംബൈയുടെ കാര്യങ്ങള്‍. റണ്‍ നേടാനാവുന്നത് സൂര്യകുമാര്‍ യാദവിന് മാത്രം.

 ഐപിഎല്ലില്‍ ഇരുടീമും ഇതുവരെ ഏറ്റുമുട്ടിയത് 21 കളിയില്‍. 13ല്‍ മുംബൈയും എട്ടില്‍ ബാംഗ്ലൂരും ജയിച്ചു.