ഐപിഎല്ലില്‍ ഇന്ന് പഞ്ചാബ് - മുംബൈ നിര്‍ണായക പോരാട്ടം

By Abhirami Sajikumar .16 May, 2018

imran-azhar

 

ഐ പി എല്ലിൽ ഇന്ന് മുംബൈ ഇന്ത്യന്‍സും പഞ്ചാബും നേര്‍ക്ക് നേര്‍ കളിക്കുന്നു.  ഐ പി എല്ലിലെ അമ്ബതാമത്തെ മത്സരമാണ്‌ മുംബൈയും പഞ്ചാബും തമ്മില്‍ നടക്കുന്നത്. വാങ്കഡേയില്‍ നിലനില്‍പ്പിന്റെ പോരാട്ടമാണ് ഇന്ന്.

 

പഞ്ചാബിന് പന്ത്രണ്ടും, മുംബൈക്ക് പത്തും പോയിന്റ് വീതമുണ്ട്. ഗംഭീരമായി തുടങ്ങിയ പഞ്ചാബ് അവസാനം കളിച്ച ആറ് മത്സരങ്ങളില്‍ അഞ്ചിലും തോറ്റതോടെ കടുത്ത പ്രതിസന്ധിയിലാണ്. ഇന്‍ഡോറില്‍ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോള്‍ മുംബൈ 6 വിക്കറ്റിന് ജയിച്ചിരുന്നു.