ചെന്നൈ സൂപ്പര്‍ കിങ്സിന് ജയം

By Abhirami Sajikumar.22 Apr, 2018

imran-azhar

നാല് റണ്‍സിനാണ് ഹൈദരാബാദിന്റെ പരാജയം. ടോസ് നേടിയ ഹൈദരാബാദ് ആദ്യം ചെന്നൈയെ ബാറ്റിങിനയച്ചു. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 182 റണ്സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദിന് ആറ് വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സെടുക്കണേ സാധിച്ചുള്ളൂ.

സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ സുപ്രധാനമായ മൂന്നു വിക്കറ്റുകള്‍ വീഴ്ത്തിയത് ദീപക് ചാഹറാണ്. റിക്കി ഭുയി, മനീഷ് പാണ്ഡെ, ദീപക് ഹൂഡ എന്നിവരുടെ വിക്കറ്റുകളാണ്‌ ചാഹര്‍ സ്വന്തമാക്കിയത്.

കെയിന്‍ വില്യംസനാണ് ഹൈദരാബാദിന് വേണ്ടി ഒറ്റയാള്‍ പോരാട്ടം നടത്തിയത്. അന്പത്തിയൊന്നു പന്തില്‍ 84 റണ്‍സ് അദ്ദേഹം നേടി. 45 റണ്‍സെടുത്ത യൂസഫ് പത്താനും വില്യംസണിനു പിന്തുണയേകി.ശര്‍മ്മയും ബ്രാവോയും ശര്‍ഡുള്‍ ടാക്കൂറും ഓരോ വിക്കറ്റുകള്‍ വീതം വീഴ്ത്തി.

OTHER SECTIONS