ഐഎസ്എൽ: നോർത്ത് ഈസ്റ്റിന് അഞ്ചാം ജയം

By Sooraj Surendran.28 11 2018

imran-azhar

 

 

പൂനെ: ഐ എസ് എൽ അഞ്ചാം സീസണിൽ നടന്ന അഞ്ചാം മത്സരത്തിൽ പൂനെ സിറ്റിക്കെതിരെ നോർത്ത് ഈസ്റ്റ് യൂണൈറ്റഡിന് ജയം. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് പുനെയെ അവരുടെ തട്ടകത്തിൽ നോർത്ത് ഈസ്റ്റ് പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ തുടക്കം മുതൽ തന്നെ ആധിപത്യം നേടിയ നോർത്ത് ഈസ്റ്റ് അവസരങ്ങൾ സൃഷ്ടിക്കുകയായിരുന്നു. ആദ്യ പകുതിയുടെ 23ആം മിനിറ്റിൽ ഒഗ്‌ബെച്ചയിലൂടെയാണ് നോർത്ത് ഈസ്റ്റ് ആദ്യ ഗോൾ നേടിയത്. ഇഞ്ചുറി ടൈമിൽ തന്ത്രപൂർവ്വം പെനാൽറ്റി നേടിയെടുത്ത ടീം എതിരില്ലാത്ത രണ്ട് ഗോളിന്റെ ജയം നേടിയെടുക്കുകയായിരുന്നു. 8 മത്സരങ്ങളിൽ നിന്ന് 17 പോയിന്റുമായി പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്.

OTHER SECTIONS