ബ്ലാസ്റ്റേഴ്സിന് രക്ഷയില്ല: ജംഷേദ്പൂരിനെതിരെ തോൽവി

By Sooraj Surendran .20 01 2020

imran-azhar

 

 

ജംഷേദ്പുര്‍: ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന് വീണ്ടും തോൽവി. ജംഷേദ്പുര്‍ എഫ്.സിക്കെതിരേ രണ്ടിനെതിരേ മൂന്നു ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെട്ടത്. അക്കോസ്റ്റ (39), സെര്‍ജിയോ കാസ്‌റ്റെല്‍ (75), ഓഗ്‌ബെച്ചെ ( സെൽഫ് ഗോൾ) എന്നിവരിലൂടെയാണ് ജംഷേദ്പുര്‍ ഗോളുകൾ നേടിയത്. ബ്ലാസ്റ്റേഴ്സിനായി 11-ാം മിനിറ്റില്‍ മെസ്സി ബൗളിയും, 50-ാം മിനിറ്റില്‍ ഓഗ്‌ബെച്ചെയുമാണ് കേരളത്തിനായി ഗോളുകൾ നേടിയത്. തോൽവിയോടെ ബ്ലാസ്റ്റേഴ്‌സ് 13 മത്സരങ്ങളില്‍ നിന്ന് 14 പോയന്റുമായി കേരളം എട്ടാം സ്ഥാനത്തേക്ക് വീണു.

 

OTHER SECTIONS