ആവേശപ്പോരാട്ടത്തിൽ ബ്ലാസ്റ്റേഴ്സിന് തകർപ്പൻ ജയം; ബ്ലാസ്റ്റേഴ്‌സ് 2-എടികെ 1

By Sooraj Surendran.20 10 2019

imran-azhar

 

 

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് ആറാം സീസണിലെ കന്നി അങ്കത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് തകർപ്പൻ ജയം. ബ്രിട്ടീഷ് താരം ജെറാർഡ് എംചൂഗ് ആണ് ആറാം മിനിറ്റിൽ ആദ്യ ഗോൾ നേടി എടികെയെ മുന്നിലെത്തിച്ചു. ബ്ലാസ്റ്റേഴ്സിന്റെ പുതു താരപ്പിറവിയായ ബർത്തലോമിയോ ഓഗ്ബച്ചെ ആർപ്പുവിളികളിൽ ആവേശം ഉൾക്കൊണ്ടുകൊണ്ട് തകർത്താടിയപ്പോൾ ബ്ലാസ്റ്റേഴ്സിന് 2-1ന് തകർപ്പൻ ജയം. 30, 45 മിനിറ്റുകളിലായിരുന്നു ഓഗ്ബച്ചെയുടെ ഗോളുകൾ. പെനൽറ്റിയിൽനിന്ന് നേടിയ ആദ്യ ഗോളിൽ ടീമിനെ എടികെയ്ക്ക് ഒപ്പമെത്തിച്ച ഓഗ്ബച്ചെ, ആദ്യപകുതിയുടെ അവസാന മിനിറ്റിലെ തകർപ്പൻ വോളിയിൽ വിജയഗോളും നേടി. ആറാം സീസൺ വിജയത്തോടെ ബ്ലാസ്റ്റേഴ്‌സ് വരവേറ്റു. മത്സരത്തിലുടനീളം മികച്ച പ്രകടനമാണ് ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ കാഴ്ചവെച്ചത്. നാളെ നടക്കുന്ന മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ്, ബംഗളുരു എഫ്‌സിയെ നേരിടും.

 

OTHER SECTIONS