ഐഎസ്എൽ ഏഴാം സീസണിന് തുടക്കമായി; കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഇലവനിൽ സഹലും പ്രശാന്തും

By Web Desk.20 11 2020

imran-azhar

 

 

ബംബോലിം: ലോകമെമ്പാടുമുള്ള ഫുടബോൾ ആരാധകരെ ആവേശത്തിമിർപ്പിലാക്കി ഐഎസ്എൽ ഏഴാം സീസണിന് തുടക്കമായി. ഉദ്‌ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സും എ.ടി.കെ മോഹൻ ബഗാനും തമ്മിലാണ് കൊമ്പുകോർക്കുക.

 

സിഡോഞ്ചയാണ് ബ്ലാസ്‌റ്റേഴ്‌സിനെ നയിക്കുക. അതേസമയം ആദ്യ മത്സരത്തിൽ തന്നെ മലയാളി താരങ്ങളായ സഹലും, പ്രശാന്തും ഇടം നേടി.

 

അല്‍ബിനോ ഗോമസ്, കെ.പ്രശാന്ത്, കോസ്റ്റ, ബകാരി കോനെ, നോങ്ഡാംപ നാവോരെം, ജെസ്സെല്‍ കാര്‍നെയ്‌റോ, സഹല്‍ അബ്ദുള്‍ സമദ്, സെര്‍ജിയോ സിഡോഞ്ച, വിന്‍സെന്റ് ഗോമസ്, ഋത്വിക് ദാസ്, ഗാരി കൂപ്പര്‍ എന്നിവരാണ് ആദ്യ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിനായി കളത്തിലിറങ്ങുക.

 

പ്രീതം കോട്ടലാണ് എടികെയുടെ നായകൻ.

 

ഇരു ടീമുകളും അവസാനം ഏറ്റുമുട്ടിയപ്പോള്‍ ബ്ലാസ്‌റ്റേഴ്‌സിനായിരുന്നു വിജയം.

 

OTHER SECTIONS