ബ്ലാസ്‌റ്റേഴ്‌സിനെ വിറപ്പിച്ച് എ.ടി.കെ മോഹൻ ബ​ഗാൻ

By Web Desk.20 11 2020

imran-azhar

 

 

ബംബോലിം: ഐഎസ്എൽ ഏഴാം സീസണിൽ കേരള ബ്ലാസ്റ്റേഴ്സും, എ.ടി.കെ മോഹൻ ബഗാനും തമ്മിൽ നടക്കുന്ന മത്സരത്തിൽ എടികെയ്ക്ക് ഒരു ഗോളിന് വിജയം. ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധ നിരയിലെ പിഴവ് മുതലെടുത്ത് 67-ാം മിനിട്ടിൽ റോയ് കൃഷ്ണയാണ് ആദ്യ ഗോൾ നേടിയത്. 33-ാം മിനിട്ടില്‍ മികച്ച അവസരം എ.ടി.കെയുടെ റോയ് കൃഷ്ണയ്ക്ക് ലഭിച്ചെങ്കിലും അദ്ദേഹത്തിന് അത് ഗോളാക്കി മാറ്റാനായില്ല. 4-2-3-1 എന്ന ഫോർമേഷനിലാണ് ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ കളത്തിലിറങ്ങിയത്. 3-5-2 എന്ന ഫോര്‍മേഷനിലാണ് എ.ടി.കെ കളിച്ചത്. 41-ാം മിനിട്ടില്‍ എ.ടി.കെയുടെ എഡു ഗാര്‍സിയയ്ക്ക് മഞ്ഞക്കാര്‍ഡ് ലഭിച്ചു. ബ്ലാസ്റ്റേഴ്‌സിന് വേണ്ടി മലയാളി താരങ്ങളായ പ്രശാന്തും സഹലും ടീമിലിടം നേടിയെങ്കിലും കാര്യമായ സംഭാവനകൾ നല്കാൻ താരങ്ങൾക്ക് സാധിച്ചില്ല. 

 

OTHER SECTIONS