By Web Desk.26 11 2020
ബംബോലിം: ഐഎസ്എല്ലിൽ ഏഴാം സീസണിൽ ആദ്യ ജയം തേടി കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടും. ആദ്യ മത്സരത്തിൽ മുംബൈ സിറ്റിയെ പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ബ്ലാസ്റ്റേഴ്സിനെതിരെ കൊമ്പുകോർക്കുന്നത്. കോസ്റ്റ നാമോയിനെസു, ബെക്കാരി കോനെ, ജെസ്സല്‍ കാര്‍നെയ്റോ എന്നിവരടങ്ങിയ പ്രതിരോധനിരയുടെ കരുത്തിലാണ് ബ്ലാസ്റ്റേഴ്സ് ഇന്ന് കളത്തിലിറങ്ങുന്നത്. അശുതോഷ് മേത്തയും ബെഞ്ചമിന്‍ ലാമ്പോട്ടും ഡൈലാന്‍ ഫോക്സും ഗുര്‍ജിന്തര്‍ കുമാറുമടങ്ങുന്ന നോര്‍ത്ത് ഈസ്റ്റിന്റെ പ്രതിരോധ നിരയും മോശമല്ല. അത്യന്തം ആവേശകരമായ മത്സരത്തിൽ വിജയം ആർക്കൊപ്പമാകുമെന്ന് കണ്ടുതന്നെ അറിയണം.