പുതു ചരിത്രം..!! ഐ.എസ്.എല്ലില്‍ കൊൽക്കത്തയ്ക്ക് ഹാട്രിക് കിരീടം

By Sooraj Surendran.14 03 2020

imran-azhar

 

 

ഫറ്റോര്‍ഡ: ഇന്ത്യൻ സൂപ്പർ ലീഗിൽ പുതു ചരിത്രം കുറിച്ച് എടികെ. ഫൈനലിൽ ചെന്നൈയിൻ എഫ്‌സിയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്ത് കൊൽക്കത്ത ഹാട്രിക് കിരീടം സ്വന്തമാക്കി. ഇതോടെ ഐഎസ്എൽ ചരിത്രത്തിൽ മൂന്ന് കിരീടങ്ങൾ നേടുന്ന ഏക ടീമായി കൊൽക്കത്ത. സ്പാനിഷ് താരം ഹാവിയര്‍ ഹെര്‍ണാണ്ടസിന്റെ ഇരട്ട ഗോളുകളാണ് ഫൈനലിൽ കൊൽക്കത്തയ്ക്ക് അനായാസ ജയം സമ്മാനിച്ചത്.

 

ആദ്യ പകുതിയുടെ പത്താം മിനിറ്റിലും, ഇഞ്ചുറി ടൈമിന്റെ മൂന്നാം മിനിറ്റിലുമാണ് ഹാവിയര്‍ ഹെര്‍ണാണ്ടസ് ചെന്നൈയിന്റെ വല കുലുക്കിയത്. ഈ സീസണിലെ ഹെര്‍ണാണ്ടസിന്റെ ആദ്യ ഗോളുകളാണ് ഫൈനലിൽ കണ്ടത്. ഫൈനലിൽ ചെന്നൈയിന് ജയിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ ഹാട്രിക് കിരീട നേട്ടം ചെന്നൈയിൻ സ്വന്തമാക്കുമായിരുന്നു. ഇരു ടീമുകളും കഴിഞ്ഞ അഞ്ച് ലീഗുകളിലായി രണ്ടുവീതം കിരീടങ്ങൾ ഉണ്ട്. കൊറോണ വൈറസിനെ തുടർന്ന് അടച്ചിട്ട സ്റ്റേഡിയത്തിലാണ് മത്സരം നടന്നത്.

 

OTHER SECTIONS