ഫത്തോര്‍ഡയിൽ 'മഞ്ഞ'വസന്തം; മുംബൈ സിറ്റിക്കെതിരേ തകര്‍പ്പന്‍ ജയവുമായി കേരള ബ്ലാസ്റ്റേഴ്‌സ്

By സൂരജ് സുരേന്ദ്രന്‍.19 12 2021

imran-azhar

 

 

മഡ്ഗാവ്: ഇന്ത്യൻ സൂപ്പർ ലീഗിൽ മുംബൈ സിറ്റിക്കെതിരേ കേരള ബ്ലാസ്റ്റേഴ്സിന് തകർപ്പൻ ജയം.

 

മുംബൈയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് മഞ്ഞപ്പട തകർത്തത്. ജയത്തോടെ ബ്ലാസ്റ്റേഴ്‌സ് പോയന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തേക്കുയര്‍ന്നു.

 

പോയന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായ മുംബൈയെയാണ് ബ്ലാസ്റ്റേഴ്‌സ് മുട്ടുകുത്തിച്ചതെന്നതും ശ്രദ്ധേയമാണ്.

 

ഫത്തോര്‍ഡ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തിൽ 27-ാം മിനിറ്റിലാണ് ബ്ലാസ്റ്റേഴ്‌സ് ആദ്യ പ്രഹരം തൊടുത്തത്.

 

സഹല്‍ ആണ് ആദ്യ ഗോൾ നേടിയത്. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ വാസ്‌ക്വസിലൂടെ ബ്ലാസ്റ്റേഴ്‌സ് ലീഡ് രണ്ടാക്കി ഉയർത്തി.

 

51-ാം മിനിറ്റില്‍ പെനാല്‍റ്റി കിക്ക് വലയിലെത്തിച്ച് ഡയാസ് ബ്ലാസ്റ്റേഴ്‌സിന്റെ മൂന്നാം ഗോള്‍ സ്വന്തമാക്കി.

 

OTHER SECTIONS