ഐഎസ്എൽ: ബ്ലാസ്റ്റേഴ്സിന് ശാപമോക്ഷമില്ല, പതിവ് പോലെ തോൽവിയോടെ തുടക്കം

By സൂരജ് സുരേന്ദ്രൻ .19 11 2021

imran-azhar

 

 

മഡ്ഗാവ്: ഇന്ത്യൻ സൂപ്പർ ലീഗിലെ എട്ടാം സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന് തോൽവി തുടക്കം. ഉദ്ഘാടന മത്സരത്തില്‍ കരുത്തരായ മോഹന്‍ ബഗാന്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനെ 4-2 നാണ് പരാജയപ്പെടുത്തിയത്.

 

മത്സരത്തിന്റെ തുടക്കം മുതൽ ബ്ലാസ്റ്റേഴ്സിനെതിരെ മികച്ച ആധിപത്യമാണ് മോഹന്‍ ബഗാന്‍ കാഴ്ചവച്ചത്.

 

ഈ സീസണിൽ അടിമുടി മാറ്റങ്ങളുമായാണ് ബ്ലാസ്റ്റേഴ്സിന്റെ വരവെങ്കിലും, പ്രതീക്ഷക്കൊത്തുയരാൻ ബ്ലാസ്റ്റേഴ്സിന് സാധിക്കുന്നില്ല.

 

മൂന്നാം മിനിറ്റില്‍ ഹ്യൂഗോ ബൗമൗസിന്റെ ഗോളോടുകൂടി മോഹൻ ബഗാൻ തുടക്കം ഗംഭീരമാക്കി. 27-ാം മിനിറ്റില്‍ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് റോയ് കൃഷ്ണ് ബഗാന് വീണ്ടും ലീഡ് നല്‍കി.

 

39-ാം മിനിറ്റില്‍ ബഗാന്‍ ലീഡ് രണ്ടാക്കി ബൗമസ് തന്റെ രണ്ടാം ഗോളും നേടി. ലിസ്റ്റണ്‍ കൊളാസോയാണ് ബഗാന് വേണ്ടി നാലാം ഗോൾ നേടിയത്.

 

ബ്ലാസ്റ്റേഴ്‌സ് നിരയിൽ സഹല്‍ അബ്ദുല്‍ സമദും ജോര്‍ജ് ഡയസും ബ്ലാസ്‌റ്റേഴ്‌സിനായി ലക്ഷ്യം കണ്ടു.

 

മികച്ച യുവ സംഘവും, പുതിയ വിദേശ താരങ്ങളും ടീമിന് ഗുണം ചെയ്യാത്ത സ്ഥിതിയാണ് നിലവിൽ.

 

OTHER SECTIONS