ഐ എസ് എല്ലിൽ ഇന്ന് ഡൽഹി കൊൽക്കത്തയെ നേരിടും

By Sooraj Surendran.17 10 2018

imran-azhar

 

 

കൊച്ചി: ഒരു ചെറിയ ഇടവേളക്ക് ശേഷം ഐ എസ് എൽ മത്സരങ്ങൾ വീണ്ടും ആരംഭിക്കുന്നു. ഐ എസ് എൽ അന്നജം സീസൺ ആരംഭിച്ച് ഒക്ടോബർ ഏഴിന് ശേഷം ഇന്നാണ് പുനരാരംഭിക്കുന്നത്. കൊൽക്കത്ത ഡൽഹി മത്സരം കൊച്ചി ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലാണ് നടക്കുന്നത്. ആദ്യ മത്സരത്തിൽ സമനില വഴങ്ങേണ്ടി വന്ന ഡൽഹിക്ക് ഒരു പോയിന്റ് മാത്രമേ നേടാൻ സാധിച്ചുള്ളൂ. അതേസമയം രണ്ട് മത്സരങ്ങളിൽ രണ്ടിലും പരാജയം ഏറ്റുവാങ്ങേണ്ടി വന്ന കൊൽക്കത്തയ്ക്ക് ഇതുവരെ പോയിന്റുകൾ നേടാനായില്ല. രാത്രി 7: 30നാണ് മത്സരങ്ങൾ ആരംഭിക്കുന്നത്. ഡിഫൻഡ്‌സിലെ മികവും മുന്നേറ്റങ്ങളിലെ ആക്രമണ സ്വഭാവവും ഇരു ടീമുകളെയും മികവുറ്റതാക്കുന്നു. അതുകൊണ്ട് തന്നെ ജയം ആർക്കൊപ്പം നിൽക്കുമെന്ന് കണ്ടുതന്നെ അറിയണം.

OTHER SECTIONS