ഐ എസ് എൽ അഞ്ചാം സീസണിൽ കൊൽക്കത്തയ്ക്ക് ആദ്യ ജയം

By Sooraj Surendran.17 10 2018

imran-azhar

 

 

കൊച്ചി: ഐ എസ് എല്ലിലെ അഞ്ചാം സീസണിൽ ഡൽഹിയും, കൊൽക്കത്തയും തമ്മിൽ നടക്കുന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് കൊൽക്കത്ത ജയം സ്വന്തമാക്കി. സീസണിലെ ആദ്യത്തെ ജയമാണ് കൊൽക്കത്തയുടേത്. ആദ്യ പകുതിയുടെ 26ആം മിനിറ്റിലാണ് കൊൽക്കത്ത ഗോൾ നേടുന്നത്. ലാൻസറോട്ടയുടെ അസിസ്റ്റിൽ ബൽവന്ത് സിങ്ങാണ് ആദ്യ ഗോൾ നേടിയത്.84ആം മിനിറ്റിൽ നാസിറിലൂടെയാണ് കൊൽക്കത്ത വിജയ ഗോൾ നേടുന്നത്. 54ആം മിനിറ്റിൽ ആണ് ഡൽഹി സമനില ഗോൾ കണ്ടെത്തുന്നത്. ഈ ഗോളിലും ഡൽഹിക്ക് ജയം കണ്ടെത്താൻ സാധിച്ചില്ല. 4-2-3-1 എന്ന ഫോർമേഷനിലാണ് ഇരു ടീമുകളും മത്സരിച്ചത്.

OTHER SECTIONS