ഇന്ത്യന്‍ സൂപ്പര്‍ ലീഗിന് ഇന്ന് ആവേശത്തുടക്കം: ഉദ്‌ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ്-എ.ടി.കെ. മോഹന്‍ ബഗാനെ നേരിടും

By സൂരജ് സുരേന്ദ്രൻ .19 11 2021

imran-azhar

 

 

മഡ്ഗാവ്: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‍ബോൾ ടൂർണമെന്റിന് വെള്ളിയാഴ്ച ആവേശത്തുടക്കം. ഉദ്‌ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ്-എ.ടി.കെ. മോഹന്‍ ബഗാനെ നേരിടും. ഗോവയിലെ ഫത്തോർദ സ്റ്റേഡിയത്തിൽ രാത്രി 7:30 മുതലാണ് മത്സരം.

 

ഈ സീസണിൽ അടിമുടി മാറ്റങ്ങളുമായാണ് ബ്ലാസ്റ്റേഴ്സിന്റെ വരവ്. എട്ടാം സീസണില്‍ ബ്ലാസ്റ്റേഴ്സിന് തീർച്ചയായും പ്രതീക്ഷയ്ക്ക് വകയുണ്ടെന്ന് വേണം കരുതാൻ. ഇവാന്‍ വുകോമാനോവിച്ച് ടീമിന് എങ്ങനെയും കപ്പ് നേടികൊടുക്കുമെന്ന് ഉറപ്പിച്ച് പരിശീലക സ്ഥാനം ഏറ്റെടുത്ത മട്ടാണ്.

 

മികച്ച യുവ സംഘവും, പുതിയ വിദേശ താരങ്ങളും ടീമിന് മികച്ച ആത്മവിശ്വാസം പകരുന്നുണ്ട്. ആല്‍ബിനോ ഗോമസ്, ഹര്‍മന്‍ ജ്യോത് ഖബ്ര, ലെസ്‌കോവിച്ച്, അബ്ദുള്‍ ഹക്കു, ജെസെല്‍ കാര്‍നെയ്റോ, കെ.പി. രാഹുല്‍, ജീക്സന്‍ സിങ്, സഹല്‍, അഡ്രിയന്‍ ലൂണ, യോര്‍ഗെ ഡയസ്, അല്‍വാരോ വാസ്‌ക്വസ് എന്നിവരടങ്ങുന്നതാണ് ബ്ലാസ്റ്റേഴ്സിന്റെ സാധ്യത ടീം.

 

അമരീന്ദര്‍ സീങ്, പ്രീതം കോട്ടാല്‍, മക്ഹോ, സുഭാശിഷ് ബോസ്, മന്‍വീര്‍, ലെന്നി റോഡ്രിഗസ്, ദീപക് ടാഗ്രി, മൈക്കല്‍ സൂസെരാജ്, ബൗമാസ്, ഡേവിഡ് വില്യംസ്, റോയ് കൃഷ്ണ.എന്നിവരടങ്ങുന്നതാണ് എ.ടി.കെ. മോഹന്‍ ബഗാന്റെ സാധ്യത ടീം.

 

OTHER SECTIONS