സമനിലയിൽ നിന്നും ശാപമോക്ഷമില്ലാതെ ബ്ലാസ്റ്റേഴ്‌സ്: ബ്ലാസ്റ്റേഴ്‌സ് 1 ജെംഷെഡ്പൂർ 1

By Sooraj Surendran .04 12 2018

imran-azhar

 

 

കൊച്ചി: ബ്ലാസ്‌റ്റേഴ്‌സിനെ വീണ്ടും സമനിലയിൽ കുരുക്കി ജെംഷെഡ്പൂർ എഫ് സി. ബ്ലാസ്റ്റേഴ്‌സ് 4-2-3-1 എന്ന ശൈലിയിലാണ് മത്സരിച്ചത്. 4-1-4-1 എന്ന ശൈലിയിലാണ് ജെംഷെഡ്പൂർ മത്സരിച്ചത്. ആദ്യ പകുതിയിൽ ഗോൾ രഹിത സമനിലയിൽ കലാശിച്ചപ്പോൾ, രണ്ടാം പകുതിയിലാണ് രണ്ടു ഗോളുകളും പിറന്നത്. 66ആം മിനിറ്റിൽ പെനാൽറ്റിയിലൂടെയാണ് ജെംഷെഡ്പൂർ ആദ്യ ഗോൾ നേടിയത്. 77ആം മിനിറ്റിൽ ലെൻ ഡുംഗലിലൂടെയാണ് ബ്ലാസ്റ്റേഴ്‌സ് സമനില ഗോൾ നേടിയത്. ഇരു ടീമുകളും ടാർഗെറ്റിൽ 6 ഷൂട്ട് നടത്തിയെങ്കിലും ഗോളുകൾ നേടാനായില്ല.

OTHER SECTIONS