ഗോൾ പെരുമഴ; ചെന്നൈയിനെ തകർത്ത് നോർത്ത് ഈസ്റ്റ്: ചെന്നൈയിൻ-3 നോർത്ത് ഈസ്റ്റ്-4

By Sooraj Surendran.19 10 2018

imran-azhar

 

 

ചെന്നൈ: ചെന്നൈയിൻ എഫ് സിയെ അവരുടെ തട്ടകത്തിൽ ദയനീയമായി തകർത്ത് നോർത്ത് ഈസ്റ്റ്. ഗോൾ പെരുമഴക്കാണ് ചെന്നൈയിലെ ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലെ കാണികൾ സാക്ഷ്യംവഹിച്ചത്. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ ചെന്നൈയിൻ മുട്ടുകുത്തുകയായിരുന്നു. ആദ്യപകുതിയുടെ 4ആം മിനിറ്റിൽ നോർത്ത് ഈസ്റ്റ് താരം റോളിൻ ബോർഗ്‌സ് ഓൺ ഗോളിലൂടെ ചെന്നൈയിനെ മുന്നിലെത്തിച്ചു. 15ആം മിനിറ്റിൽ തോയ് സിംഗിലൂടെ ചെന്നൈയിൻ രണ്ടാം ഗോളും നേടി. എന്നാൽ പരാജയത്തിൽ നിന്നുമായിരുന്നു നോർത്ത് ഈസ്റ്റിന്റെ തിരിച്ചുവരവ്. ആദ്യ പകുതിയുടെ 29ആം മിനിറ്റിലാണ് നോർത്ത് ഈസ്റ്റ് ഓഗ്‌ബെച്ചയിലൂടെ ആദ്യ ഗോൾ നേടുന്നത്. ഇതിന് മറുപടിയായി തൊയ് സിംഗ് 32ആം മിനിറ്റിൽ തന്റെ രണ്ടാം ഗോൾ നേടി. 37ആം മിനിട്ടിലും, 38ആം മിനിട്ടിലും ഓഗ്‌ബെച്ചേ രണ്ടാം ഗോളും മൂന്നാം ഗോളും നേടി. 54 ആം മിനിറ്റിൽ ബോർഗ്‌സ് നാലാം ഗോൾ നേടി നോർത്ത് ഈസ്റ്റിനെ വിജയ തീരത്തേക്കടുപ്പിച്ചു.

OTHER SECTIONS