ഐ എസ് എൽ: ഗോവയ്ക്ക് നാലാം ജയം

By Sooraj Surendran.08 11 2018

imran-azhar

 

 

ഗോവ: ഡൽഹി ഡൈനാമോസും എഫ് സി ഗോവയുമായി നടന്ന മത്സരത്തിൽ ഗോവയ്ക്ക് രണ്ടിനെതിരെ മൂന്ന് ഗോളുകളുടെ തകർപ്പൻ ജയം. മത്സരത്തിന്റെ തുടക്കം മുതൽ ആവേശം നിറഞ്ഞ മത്സരമാണ് ആരാധകർക്ക് കാണാൻ സാധിച്ചത്. ഇരു ടീമുകളും ആക്രമണത്തിന് പ്രാധാന്യം നൽകിയാണ് മത്സരിച്ചത്. ആദ്യ പകുതിയുടെ 6ആം മിനിറ്റിൽ ബിക്രംജിത് സിങ്ങിലൂടെയാണ് ഡൽഹി മുന്നിലെത്തിയത്. എന്നാൽ ഈ ഗോളിന് അധികം ആയുസുണ്ടായില്ല. 54ആം മിനിറ്റിൽ എടു ബേഡിയ ഗോവയ്ക്ക് സമനില ഗോൾ സമ്മാനിച്ചു. 70 ആം മിനിറ്റിൽ ഡൽഹി അവരുടെ രണ്ടാം ഗോൾ നേടി. ഇതിന് മറുപടിയായി 82ആം മിനിറ്റിൽ ബ്രൻഡൻ ഫെർണാണ്ടസ് ഗോവയുടെ രണ്ടാം ഗോൾ നേടി. 89ആം മിനിറ്റിൽ ഗോവയ്ക്ക് വേണ്ടി എടു ബേഡിയ രണ്ടാം ഗോളും, ടീമിന്റെ മൂന്നാം ഗോളും നേടി. ഇതോടെ ഗോവ ജയം ഉറപ്പിക്കുകയായിരുന്നു.

OTHER SECTIONS