ഐഎസ്എല്‍: ഒന്നാം പകുതിയില്‍ഡല്‍ഹി മുന്നില്‍

By ambily chandrasekharan.28 Jan, 2018

imran-azhar

 


കൊച്ചി: ആദ്യ പകുതിയില്‍ ബ്ലാസ്റ്റേഴ്‌സിനെതിരെ ഡല്‍ഹി ഡൈനാമോസ് ഒരു ഗോളിനു മുന്നില്‍. മലയാളി താരം കെ. പ്രശാന്തിന്റെ പിഴവില്‍ ലഭിച്ച പെനല്‍റ്റിയില്‍ കാലു ഉച്ചെ നേടിയ ഗോളിലാണ് ആദ്യ പകുതിയിലെ ഡല്‍ഹിയുടെ മുന്നേറ്റം. കേരള ബ്ലാസ്റ്റേഴ്‌സ് ഗോള്‍ പോസ്റ്റില്‍ നിരന്തരം തലവേദനകള്‍ സൃഷ്ടിച്ച കളിയാണ് ആദ്യ പകുതിയില്‍ ഡല്‍ഹി പുറത്തെടുത്തത്. ഐസ്ലന്‍ഡ് താരം ഗുഡ്യോന്‍ ബാള്‍ഡ്വിന്‍സനെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ബെര്‍ബറ്റോവ് വീണ്ടും പുറത്തിരിക്കുന്ന മല്‍സരത്തില്‍ വെസ് ബ്രൗണ്‍, ഇയാന്‍ ഹ്യൂം, സി.കെ. വിനീത് തുടങ്ങിയവര്‍ ആദ്യ ഇലവനിലുണ്ട്. അതേസമയം, പരുക്കിന്റെ പിടിയിലായ റിനോ ആന്റോ ടീമിലില്ല. ഏഴാംസ്ഥാനത്തുള്ള ബ്ലാസ്റ്റേഴ്‌സിനു മല്‌സരം നിര്ണായകമാണ്. രാത്രി എട്ടു മണിക്കു കൊച്ചിയിലാണ് മല്‌സരം.

ഇന്ത്യന്‍ താരം സുഭാശിഷ് റോയിയാണ് ഡല്‍ഹിക്കെതിരെ ബ്ലാസ്റ്റേഴ്‌സിന്റെ ഗോള്‍വല കാക്കുന്നത്. മധ്യനിരയില്‍ കറേജ് പെക്കൂസന്‍, മിലന്‍ സിങ്, ജാക്കിചന്ദ് സിങ്, സി.കെ. വിനീത് എന്നിവര്‍ അണിനിരക്കും. സന്ദേശ് ജിങ്കാന്‍, വെസ് ബ്രൗണ്‍, ലാല്‍റുവാത്താര എന്നിവര്‍ക്കൊപ്പം കെ.പ്രശാന്ത് പ്രതിരോധം കാക്കും. കരണ്‍ സാഹ്നിയാണ് ഇയാന്‍ ഹ്യൂമിനൊപ്പം മുന്നേറ്റത്തില്‍ കളിക്കുക. ഡല്‍ഹി ഡൈനാമോസ് ആദ്യ ഇലവന്‍- അര്‍ണാബ് ദാസ് ശര്മ, പ്രതീക് ചൗധരി, പ്രീതം കോട്ടാല്‍, ഗബ്രിയേല്‍ സിസേറോ, ലാലിയന്‍സുവാല ചാങ്‌തെ, മൂണ്‍മുണ്‍ ലൂഗുന്‍, മത്തിയാസ് മിറാബാജെ, പൗളിനോ ഡയസ്, റോമിയോ ഫെര്‍ണാണ്ടസ്, സെയ്ത്യാസെന്‍ സിങ്, കാലു ഉച്ചെ.

അവസാന നാലില് ഇടംപിടിക്കണമെങ്കില് ബ്ലാസ്റ്റേഴ്‌സിന് ഇനിയുള്ള എല്ലാമല്‌സരങ്ങളും ജയിച്ചേ മതിയാകൂ. കഴിഞ്ഞ മല്‍സരത്തില്‍ സ്വന്തം ഗ്രൗണ്ടില്‍ ഗോവയോട് ഒന്നിനെതിരെ രണ്ടുഗോളുകള്‍്ക്ക് ബ്ലാസ്റ്റേഴ്‌സ് തോറ്റിരുന്നു. ചോരുന്ന പ്രതിരോധമാണ് ബ്ലാസ്റ്റേഴ്‌സിന് തലവേദന. ജിങ്കാന്‍ അടക്കമുള്ളവര്‍് എത്ര ശ്രമിച്ചിട്ടും പിഴവുകള്‍ ഒഴിവാക്കാനാകുന്നില്ല.

 

OTHER SECTIONS