ബ്ലാസ്റ്റേഴ്സിന് അവശേഷിക്കുന്ന ആറ് മത്സരങ്ങളും ഫൈനലുകൾ

By Sooraj Surendran .15 01 2020

imran-azhar

 

 

ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന് ഇനി അഗ്നിപരീക്ഷ. ബ്ലാസ്റ്റേഴ്സിന് പ്ലേ ഓഫിൽ കടക്കണമെങ്കിൽ അവശേഷിക്കുന്ന ആറ് മത്സരങ്ങളിൽ ജയം അനിവാര്യമാണ്. അതേസമയം ലീഗിലെ കൊമ്പൻമാരുമായാണ് അവശേഷിക്കുന്ന മത്സരങ്ങൾ. എഫ്.സി. ഗോവ, ബെംഗളൂരു എഫ്.സി., ഒഡിഷ എഫ്.സി. തുടങ്ങിയ ടീമുകള്‍ക്കെതിരേ ബ്ലാസ്റ്റേഴ്സിന് മത്സരങ്ങൾ ബാക്കിയുണ്ട്. അതേസമയം തുടരെ നേടിയ രണ്ട് തകർപ്പൻ ജയങ്ങളുടെ ആത്മവിശ്വാസത്തിലാണ് ടീം. ഉറപ്പിച്ചിറങ്ങിയാൽ ജയവുമായെ തിരിച്ചുവരുള്ളൂവെന്ന് ബ്ലാസ്റ്റേഴ്‌സ് തെളിയിച്ചു കഴിഞ്ഞു. 12 കളിയില്‍ മൂന്ന് ജയം, അഞ്ച് സമനില, നാല് തോല്‍വി എന്നിങ്ങനെയാണ് ബ്ലാസ്റ്റേഴ്സിന്റെ പ്രകടനം. 4-1-4-1, 4-2-3-1 എന്നീ ശൈലികളിലെ പോരായ്മകളെ തുടർന്ന് 4-4-2 ഫോര്‍മേഷനിലേക്ക് ഷട്ടോരി ടീമിനെ മാറ്റിയിരിക്കുകയാണ്. ഞായറാഴ്ച ജെംഷെഡ്പൂർ എഫ്‌സിക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.

 

OTHER SECTIONS