ഐഎസ്എൽ: ജയമില്ലാതെ വീണ്ടും ബ്ലാസ്റ്റേഴ്‌സ്

By Sooraj Surendran .09 11 2019

imran-azhar

 

 

കൊച്ചി: മഞ്ഞപ്പട തിങ്ങിനിറഞ്ഞ സ്വന്തം തട്ടകത്തിലും ബ്ലാസ്റ്റേഴ്സിന് ജയമില്ലാതെ മടക്കം. ഒഡീഷ എഫ്സിയാണ് ബ്ലാസ്‌റ്റേഴ്‌സിനെ ഗോൾരഹിത സമനിലയിൽ തളച്ചത്. പരിക്കിന്റെ പിടിയിലായ ബ്ലാസ്റ്റേഴ്‌സ് ഡിഫന്‍ഡര്‍ ജെയ്‌റോ റോഡ്രിഗസ് രണ്ടാം മിനിറ്റിൽ കളംവിട്ടു. 23-ാം മിനിറ്റിൽ ഒഡീഷ താരം അഡ്രിയാന്‍ സന്‍റാനയുമായി കൂട്ടിയിടിച്ച് ബോധരഹിതനായ ബൗളിയും കളംവിട്ടു. ആംബുലൻസ് ഗ്രൗണ്ടിൽ എത്തിച്ചാണ് ബൗളിയെ കൊണ്ടുപോയത്. 78-ാം മിനിറ്റിൽ കളത്തിലിറങ്ങിയ ഓഗ്‌ബെച്ചേ ഗോളിനായി പോരാടിയെങ്കിലും ഫലമുണ്ടായില്ല. അവസാന നിമിഷം രാഹുൽ തൊടുത്ത തകർപ്പൻ ഷോട്ട് ഒഡീഷ ഗോൾകീപ്പർ തടുത്ത് ഒഡീഷയെ രക്ഷിച്ചു.

 

OTHER SECTIONS