ഐഎസ്എൽ: ഗോവ കൊൽക്കത്ത പോരാട്ടം സമനിലയിൽ

By Sooraj Surendran.29 11 2018

imran-azhar

 

 

കൊൽക്കത്ത: സാൾട്ട് ലെയ്ക് സ്റ്റേഡിയത്തിൽ നടന്ന എഫ് സി ഗോവ, അത്‌ലറ്റിക്കോ ഡി കൊൽക്കത്ത പോരാട്ടം സമനിലയിൽ കലാശിച്ചു. ഇരു ടീമുകളുടെയും വാശിയേറിയ പോരാട്ടത്തിനാണ് കാണികൾ സാക്ഷ്യം വഹിച്ചത്. 4-2-3-1 എന്ന ശൈലിയിലാണ് കൊൽക്കത്ത കളത്തിലിറങ്ങിയത്. ഇതേ ഫോർമാറ്റിൽ തന്നെയാണ് ഗോവയുടെയും പ്രകടനം. മികച്ച പ്രതിരോധ നിരയെ ഭേദിക്കാൻ ഇരു ടീമുകൾക്കും സാധിച്ചില്ല. ഗോവ 5 ഷോട്ടുകളാണ് ടാർഗെറ്റിൽ തൊടുത്തതെങ്കിൽ കൊൽക്കത്ത 2 ഷോട്ടുകൾ തൊടുത്തു. എന്നാൽ ഈ ഷോട്ടുകൾ ഗോളുകളാക്കി മാറ്റാൻ ഇരു ടീമിനും സാധിച്ചില്ല. 9 മത്സരങ്ങളിൽ നിന്നും 17 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് ഗോവയുടെ സ്ഥാനം. ആറാം സ്ഥാനത്താണ് കൊൽക്കത്തയുടെ സ്ഥാനം.

OTHER SECTIONS